Monday, June 21, 2021
Home News International ഖത്തറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സ്‌പെയിനിലും ഫ്രാന്‍സിലും സന്ദര്‍ശന അനുമതി

ഖത്തറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സ്‌പെയിനിലും ഫ്രാന്‍സിലും സന്ദര്‍ശന അനുമതി

ദോഹ: ഖത്തറില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്ക് സ്‌പെയിനും ഫ്രാന്‍സും സന്ദര്‍ശിക്കാം. ഫ്രന്‍സില്‍ ജൂണ്‍ 9 മുതലും സ്‌പെയിനില്‍ ഇന്ന് മുതലുമാണ് പ്രവേശന അനുമതി.

യാത്രയ്ക്ക് 14 ദിവസം മുമ്പ് വാക്‌സിനെടുക്കുകയോ ആറ് മാസത്തിനിടെ കോവിഡ് വന്ന് ഭേദമാവുകയോ ചെയ്തവര്‍ക്കാണ് സ്‌പെയിനില്‍ സന്ദര്‍ശന അനുമതി. സ്പാനിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍ ഭാഷകളിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കും. ഫൈസര്‍ ബയോണ്‍ടെക്, മോഡേണ, ആസ്ട്രസെനക, ജോണ്‍സണ്‍ ആന്റ് ജോണ്‍സന്‍, സിനോഫാം, സിനോവാക് എന്നീ വാക്‌സിനുകള്‍ക്കാണ് അംഗീകാരം.

ജൂണ്‍ 9 മുതല്‍ ഖത്തറില്‍ നിന്ന് വരുന്ന പൂര്‍ണ വാക്‌സിനെടുത്തവര്‍ക്ക് ക്വാറന്റീന്‍ ഇല്ലാതെ ഫ്രാന്‍സില്‍ പ്രവേശിക്കാം. ഖത്തരികള്‍ക്കും ഖത്തറിലുള്ള പ്രവാസികള്‍ക്കും അനുമതി ലഭിക്കും. ഫൈസര്‍, മോഡേണ, ആസ്ട്രസെനെക വാക്‌സിനുകള്‍ക്കാണ് അംഗീകാരം. ഇതിന് പുറമേ 72 മണിക്കൂറിനകം എടുത്ത നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലമോ 48 മണിക്കൂറിനകം എടുത്ത ആന്റിജന്‍ ടെസ്റ്റ് ഫലമോ ഹാജരാക്കണം.
ALSO WATCH

Most Popular