Sunday, June 20, 2021
Home Gulf Qatar ഫ്രറ്റേണിറ്റി ഖത്തറിന്റെ കുട്ടികളുടെ ഓണ്‍ലൈന്‍ ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു

ഫ്രറ്റേണിറ്റി ഖത്തറിന്റെ കുട്ടികളുടെ ഓണ്‍ലൈന്‍ ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു

ഖത്തറിലെ ഇന്ത്യൻ വിദ്യാർത്ഥി കൂട്ടായ്മയായ സ്റ്റുഡന്റസ് ഫ്രറ്റേണിറ്റി ഖത്തർ അഞ്ച് മുതൽ ഏഴ് വരെ ക്ലാസ്സുകളിലുള്ള കുട്ടികൾക്കായി “ഖത്തറിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങൾ ” എന്ന വിഷയം ആസ്പദമാക്കി ഓൺലൈൻ ചിത്ര രചന മത്സരം സംഘടിപ്പിച്ചു. നിരവധി വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിൽ ബിന്ധ്യ പ്രമോദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി . മുകുന്ദ് ആർ നായർ, ഷാദാ ഹസിൻ എന്നവർ രണ്ടാം സ്ഥാനം നേടി . പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സ്റ്റുഡന്റസ് ഫ്രറ്റേണിറ്റി ഖത്തർ അനുമോദനം അറിയിച്ചു .

Most Popular