Sunday, July 25, 2021
Home Gulf Qatar ഖത്തറിലേക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മലയാളികള്‍ ഉള്‍പ്പെട്ട സംഘം അറസ്റ്റില്‍

ഖത്തറിലേക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മലയാളികള്‍ ഉള്‍പ്പെട്ട സംഘം അറസ്റ്റില്‍

ഒഡിഷ: ഖത്തറിലെ കമ്പനിയിലേക്ക് ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്താന്‍ പദ്ധതിയിട്ട നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു പോരെ പോലിസ് അറസ്റ്റ് ചെയ്തു. ഒഡിഷയിലെ കേന്ദ്രപ്പാറ മുന്‍സിപ്പാലിറ്റിയിലാണ് അറസ്റ്റ് നടന്നതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട ്‌ചെയ്തു.

ഖത്തറിലെ റേഡിയന്റ് എന്‍ജിനീയറിങ് എന്റര്‍പ്രൈസ് എന്ന കമ്പനിയിലേക്ക് തൊഴില്‍ നല്‍കാമെന്ന വാഗ്ദാനത്തില്‍ പ്രാദേത്തുള്ള യുവാക്കളില്‍ നിന്ന് ഏജന്റുമാര്‍ ചമഞ്ഞ് പണം തട്ടുകയായിരുന്നു. പ്രതികളില്‍ നിന്ന് മൂന്ന് ലാപ്‌ടോപ്പുകള്‍, പ്രിന്ററുകള്‍ എന്നിവ പോലിസ് കണ്ടെടുത്തു.

ഇലക്ട്രീഷ്യന്‍, പ്ലംബര്‍, ബൈന്‍ഡര്‍ ജോലികള്‍ക്കായി രണ്ടായിരം പേരാണ് തൊഴില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ വ്യാജ ഏജന്റുമാര്‍ക്ക് മുന്നില്‍ ഹാജരായത്. ഇന്റര്‍വ്യൂവിനിടെ പ്രതികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ചിലരാണ് പോലിസ്‌സില്‍ വിവരം അറിയിച്ചത്.

Most Popular