Monday, April 12, 2021
Home Gulf Qatar ഖത്തറിലെ മസ്ജിദുകളില്‍ നാളെ ളുഹര്‍ നമസ്‌കാരം ഉണ്ടാവില്ല

ഖത്തറിലെ മസ്ജിദുകളില്‍ നാളെ ളുഹര്‍ നമസ്‌കാരം ഉണ്ടാവില്ല

ദോഹ: വെള്ളിയാഴ്ച്ച ആയതിനാല്‍ നാളെ ഖത്തറിലെ മസ്ജിദുകളില്‍ ളുഹര്‍ പ്രാര്‍ഥന ഉണ്ടാവില്ലെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. കോവിഡ് നിയന്ത്രണം നീക്കുന്നതിന്റെ ആദ്യഘട്ടമായ ജൂണ്‍ 15 മുതല്‍ ഖത്തറിലെ 500ഓളം മസ്ജിദുകള്‍ തുറന്നെങ്കിലും വെള്ളിയാഴ്ച്ചകളിലെ ജുമുഅ നമസ്‌കാരം ഉണ്ടാവില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. ജൂണ്‍ 15 മുതല്‍ തുറന്ന മസ്ജിദുകളില്‍ നാളെ ജുമുഅ നമസ്‌കാരമോ ളുഹര്‍ നമസ്‌കാരമോ ഉണ്ടാവില്ല. പകരം വിശ്വാസികള്‍ വീട്ടില്‍ വച്ച് ളുഹര്‍ നമസ്‌കരിക്കണം. ബാക്കി നമസ്‌കാരങ്ങള്‍ പതിവ് പോലെ നടക്കും.


 

Most Popular