Monday, April 19, 2021
Home Gulf Qatar കോവിഡ് പ്രതിരോധം: ജനങ്ങളുടെ ജീവന്‍ പണയംവച്ച് സാമ്പത്തിക നില ഭദ്രമാക്കാന്‍ ഖത്തര്‍ ശ്രമിച്ചില്ലെന്ന് അമീര്‍

കോവിഡ് പ്രതിരോധം: ജനങ്ങളുടെ ജീവന്‍ പണയംവച്ച് സാമ്പത്തിക നില ഭദ്രമാക്കാന്‍ ഖത്തര്‍ ശ്രമിച്ചില്ലെന്ന് അമീര്‍

ദോഹ: കോവിഡിനെ നേരിടുന്ന കാര്യത്തില്‍ സന്തുലിതമായ നിലപാടാണ് ഖത്തര്‍ സ്വീകരിച്ചതെന്ന് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി. പൂര്‍ണമായ ലോക്ക്ഡൗണിലൂടെ സാമ്പത്തിക മേഖലയെ തകര്‍ക്കാനോ ആര്‍ജിത പ്രതിരോധ ശേഷിയില്‍ പ്രതീക്ഷയര്‍പ്പിച്ച് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കാനോ ഖത്തര്‍ മുതിര്‍ന്നില്ലെന്ന് അമീര്‍ ചൂണ്ടിക്കാട്ടി. ശൂറ കൗണ്‍സിലിന്റെ 49ാമത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് മഹാമാരിയെ എല്ലാ മാനുഷിക മൂല്യങ്ങളും മുറുകെപ്പിടിച്ച് നേരിട്ട്‌കൊണ്ടിരിക്കവേയാണ് ഈ സമ്മേളനം നടക്കുന്നത്. എല്ലാവരും പരീക്ഷണങ്ങളും പ്രയാസങ്ങളും നേരിടുന്ന വേളയാണിത്. പൂര്‍ണമായ ലോക്ക്ഡൗണ്‍ മഹാമാരിയെ കുറച്ച് നാളത്തേക്ക് നീട്ടിവയ്ക്കാനേ സഹായിക്കു. അതേ സമയം, അത് സാമ്പത്തിക മേഖലയെ ഗുരുതരമായി ബാധിക്കുകയും ചെയ്യും. മഹാമാരിയെ അവഗണിച്ച് ഹെര്‍ഡ് ഇമ്യൂണിറ്റി(ആര്‍ജിത പ്രതിരോധ ശേഷി)യില്‍ വിശ്വാസമര്‍പ്പിച്ച് കൊണ്ട് മുന്നോട്ട് നീങ്ങുന്നത് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കലാണ്- അമീര്‍ പറഞ്ഞു.

ഇത് മനസ്സിലാക്കിയാണ് എല്ലാ മുന്‍കരുതലുകളും പാലിച്ച് ഭാഗികവും താല്‍ക്കാലികവുമായ ലോക്ഡൗണ്‍ ഖത്തര്‍ നടപ്പിലാക്കിയത്. അതേ സമയം തന്നെ മഹാമാരിയുടെ ആഘാതമേറ്റ മേഖലകള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാനും ഖത്തര്‍ തയ്യാറായി. രാജ്യത്തെ ആരോഗ്യ മേഖല മികച്ച നിലവാരം പുലര്‍ത്തിയത് കൊണ്ടാണ് കോവിഡ് മഹാമാരി ഏറ്റവും കുറവ് പ്രത്യാഘാതമുണ്ടാക്കിയ രാജ്യങ്ങളിലൊന്നായി ഖത്തറിന് മാറാന്‍ സാധിച്ചതെന്നും അമീര്‍ പറഞ്ഞു.

From COVID-19 to election, Amir touches on several key topics in Shura Council address


 

Most Popular