X
എഞ്ചിനീയേഴ്സ്  കോൺഫ്രൻസിന് പൂർണ്ണ പിന്തുണ

എഞ്ചിനീയേഴ്സ് കോൺഫ്രൻസിന് പൂർണ്ണ പിന്തുണ

personSJ access_timeFriday January 8, 2021
HIGHLIGHTS
താല്‍പര്യമുള്ളവര്‍ക്ക് 'http://bit.ly/EngineersConference' ഈ ലിങ്ക് വഴി സമ്മേളനത്തിന്രെജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ദോഹ: ‘നിര്‍ഭയ ജീവിതം സുരക്ഷിത സമൂഹം’എന്ന പ്രമേയത്തില്‍ വിസ്ഡം ഇസ് ലാമിക്ഓര്‍ഗനൈസേഷന്‍ വരുന്ന ഏപ്രില്‍ 1,2,3,4 തിയ്യതികളില്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍കോണ്‍ഫ്രന്‍സിന്റെ ഭാഗമായി ജനുവരി 9ന് ശനി ഇന്ത്യന്‍ സമയം രാത്രി 8:15 ന് നടക്കുന്ന എഞ്ചിനീയേഴ്‌സ് കോണ്‍ഫ്രന്‍സിന് പൂര്‍ണ്ണ പിന്തുണ നല്‍കുവാനും സമ്മേളനം വിജയിപ്പിക്കാന്‍ ആവശ്യമായ എല്ലാ വിധ സഹായ സഹകരണങ്ങളും നല്‍കുവാനും ഖത്തര്‍ കേരളാഇസ് ലാഹി സെന്റര്‍ – പ്രൊഫഷണല്‍ വിംഗ് തീരുമാനിച്ചു.

കോണ്‍ഫറന്‍സിന്റെ ഭാഗമായി ഇസ്ലാഹി സെന്ററിന് കീഴില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും എല്ലാ തലങ്ങളിലുമുള്ള എഞ്ചിനീയര്‍മാരെ കണ്ടെത്തുന്നതിനും അവര്‍ക്ക്ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കുവാനും വിളിച്ചു ചേര്‍ത്തയോഗത്തില്‍,QKIC പ്രസിഡന്റ്, കെ.ടി ഫൈസല്‍ സലഫി, ജന:സെക്രട്ടറി – സ്വലാഹുദ്ദീന്‍ സ്വലാഹി,പ്രൊഫഷണല്‍ വിംഗ് കണ്‍വീനര്‍മാരായ നിയാസ് കവുങ്ങല്‍, ഡോക്ടര്‍ അസീം മുഹമ്മദ്, ശബീറലിഅത്തോളി തുടങ്ങിയവര്‍ സംബന്ധിച്ചു. താല്‍പര്യമുള്ളവര്‍ക്ക് ‘http://bit.ly/EngineersConference’ ഈ ലിങ്ക് വഴി സമ്മേളനത്തിന്രെജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എഞ്ചിനീയര്‍ കോണ്‍ഫ്രന്‍സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:55379028,77882270,70188064.

SHARE :
folder_openTags
content_copyCategory