Tuesday, April 13, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ക്വാറന്റീന്‍ വേണ്ട

ഖത്തറില്‍ കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ക്വാറന്റീന്‍ വേണ്ട

ദോഹ: ഖത്തറില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ രാജ്യത്തിന് പുറത്തു പോയി തിരിച്ചുവരുമ്പോള്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം. കോവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് എടുത്ത 14 ദിവസം കഴിഞ്ഞവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. മാത്രമല്ല ഇവര്‍ ഖത്തറിലേക്കു മടങ്ങുമ്പോള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടഫിക്കറ്റ് ഹാജരാക്കുകയും വേണം.

രണ്ടാം ഡോസ് എടുത്ത് 14 ദിവസം മുതല്‍ മൂന്ന് മാസത്തേക്കാണ് ഈ ക്വാറന്റീന്‍ ഇളവ് ലഭിക്കുക. ക്ലിനിക്കല്‍ തെളിവുകള്‍ അനുകൂലമായാല്‍ ഈ ഇളവിന്റെ കാലാവധി പിന്നീട് നീട്ടിയേക്കാമെന്നും നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ അബ്ദുല്ലത്തീഫ് അല്‍ഖാല്‍ പറഞ്ഞു.

നിലവില്‍ മറ്റു രാജ്യങ്ങളില്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് ക്വാറന്റീന്‍ ഇളവ് ലഭിക്കില്ല. ഖത്തറില്‍ കുത്തിവയ്‌പ്പെടുത്തവര്‍ക്ക് മാത്രമായിരിക്കും ആനുകൂല്യം. വാക്‌സിന്‍ എടുത്തവര്‍ കോവിഡ് പോസിറ്റീവായ ആളുകളുമായി സമ്പര്‍ക്കത്തിലായാലും അവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല.

Most Popular