Saturday, June 19, 2021
Home Gulf Qatar ഖത്തറില്‍ ജൂലൈ 1 മുതല്‍ കോര്‍ണിഷും പാര്‍ക്കുകളും തുറക്കും; ഒത്തുചേരലുകളില്‍ അഞ്ചുപേര്‍ മാത്രമായി ചുരുക്കി

ഖത്തറില്‍ ജൂലൈ 1 മുതല്‍ കോര്‍ണിഷും പാര്‍ക്കുകളും തുറക്കും; ഒത്തുചേരലുകളില്‍ അഞ്ചുപേര്‍ മാത്രമായി ചുരുക്കി

ദോഹ: ഖത്തറിലെ പൊതു, സ്വകാര്യ ചടങ്ങുകളിലെ ഒത്തുചേരലുകളില്‍ 10 പേര്‍ എന്നത് അഞ്ചുപേരാക്കി ചുരുക്കി സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ്. മുന്‍കരുതലുകള്‍ പാലിക്കാതെയുള്ള സമ്പര്‍ക്കം മൂലം ഖത്തരികള്‍ക്കും വൈറ്റ് കോളര്‍ പ്രവാസികള്‍ക്കും ഇടയില്‍ കോവിഡ് വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നിയന്ത്രണം.

കോവിഡ് മൂര്‍ധന്യാവസ്ഥ പിന്നിട്ടതും മറ്റു സൂചകങ്ങളും കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ രണ്ടാംഘട്ടവുമായി മുന്നോട്ട് പോകാന്‍ കമ്മിറ്റി തീരുമാനിച്ചു. ജൂലൈ 1 മുതലാണ് രണ്ടാംഘട്ടം ആരംഭിക്കുന്നത്.

രണ്ടാംഘട്ടത്തില്‍ അനുവദനീയമായവ

1. അഞ്ച് നേരത്തെ നമസ്‌കാരത്തിനായി കൂടുതല്‍ മസ്ജിദുകള്‍ തുറക്കും
2. പൊതു, സ്വകാര്യ മേഖലകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് ഓഫിസിലെത്താം. മുന്‍കരുതലുകള്‍ പാലിക്കണം. മുന്‍കരുതല്‍ ആവശ്യമുള്ള ജോലിക്കാരെ വീടുകളില്‍ ജോലി ചെയ്യാന്‍ അനുവദിക്കണം
3. കുടുംബങ്ങള്‍ക്ക് വാടക ബോട്ടുകളിലും യാനങ്ങളിലും സഞ്ചരിക്കാം. 10 പേരില്‍ കൂടാന്‍ പാടില്ല
4. എല്ലാ പാര്‍ക്കുകളും ബീച്ചുകളും കോര്‍ണിഷും എല്ലാ പ്രായക്കാര്‍ക്കുമായി തുറക്കും. സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കണം.
5. പ്രൊഫഷനല്‍ അത്‌ലറ്റുകള്‍ക്കുള്ള തുറസായ പരിശീലന സ്ഥലങ്ങള്‍ അനുവദിക്കും. 10 പേരില്‍ കൂടാന്‍ പാടില്ല
6. സ്വകാര്യ ആശുപത്രികള്‍ 60 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം
7. ലൈബ്രറികളും മ്യൂസിയങ്ങളും പരിമിതമായ തോതില്‍ നിശ്ചിത സമയങ്ങളില്‍ തുറക്കും

നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഒരു ഘട്ടത്തില്‍ നിന്ന് അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നത് മുന്‍കരുതലുകള്‍ പാലിക്കാനുള്ള പൊതുജനങ്ങളുടെ സഹകരണത്തിന് അനുസരിച്ചാണെന്ന് സുപ്രിംകമ്മിറ്റി മുന്നറിയിപ്പ് നല്‍കി. പുറത്തു പോകുമ്പോള്‍ മാസ്‌ക്ക ധരിക്കുക, ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക, സാമൂഹിക അകലം തുടങ്ങിയ കാര്യങ്ങള്‍ പാലിക്കണം.

Gatherings reduced to 5 people; parks, beaches and Corniche to be reopened for all in phase 2


 

Most Popular