Friday, September 24, 2021
Home Gulf Qatar കുട റെഡിയാക്കിക്കോളൂ; ഖത്തറില്‍ വെള്ളിയാഴ്ച്ച മുതല്‍ വസ്മി സീസണ് തുടക്കം

കുട റെഡിയാക്കിക്കോളൂ; ഖത്തറില്‍ വെള്ളിയാഴ്ച്ച മുതല്‍ വസ്മി സീസണ് തുടക്കം

ദോഹ: ഖത്തറിലെ മഴക്കാലമായ വസ്മി സീസണ് അടുത്ത വെള്ളിയാഴ്ച്ച തുടക്കമാവുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൂട് കുറയുന്നതിനൊപ്പം കാറ്റും മഴയും ഇടിമിന്നലുമൊക്കെ ഖത്തറിലെ വസ്മി സീസന്റെ പ്രത്യേകതയാണ്. 52 ദിവസം നീളുന്നതാണ് ഈ സീസണ്‍.

ഇക്കാലയളവിലെ മഴയാണ് പ്രാദേശിക സസ്യങ്ങളായ ഹെലിയാന്തം(റോക്ക് റോസ്), ജെറേനിയം എന്നിവയുടെ വളര്‍ച്ചയ്ക്കു സഹായിക്കുന്നത്. വസ്മി സീസണില്‍ മേഘങ്ങള്‍ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് നീങ്ങും. സീസന്റെ തുടക്കത്തില്‍ തന്നെ മഴയുണ്ടായാല്‍ പൊതുവേ സീസണ്‍ മുഴുവന്‍ നല്ല മഴ കിട്ടാറുണ്ട്.

ദോഹയില്‍ പരമാവധി താപനില ക്രമേണ കുറഞ്ഞ് 35 ഡിഗ്രിയിലെത്തും. കുറഞ്ഞ താപനില 20 ഡിഗ്രിയോട് അടുത്തായിരിക്കും. പനി ഉള്‍പ്പെടെയുള്ള കാലവാസ്ഥാ ജന്യമായ രോഗങ്ങള്‍ ചൂടില്‍ നിന്ന് തണുപ്പിലേക്ക് മാറുന്ന ഈ സമയത്ത് പതിവാണ്. പനിക്കുള്ള വാക്‌സിന്‍ എടുക്കുകയും തുടര്‍ച്ചയായി കൈകഴുകയും ചെയ്യണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. രോഗമുള്ളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും ചെയ്യണം.

Get your umbrellas ready: Wasmi season begins in Qatar next Friday

Most Popular