Sunday, September 19, 2021
Home Newsfeed ഇനി കുറഞ്ഞ ചെലവില്‍ പറക്കാം; ദോഹയില്‍ നിന്ന് കേരളത്തിലേക്ക് ഗോ ഫസ്റ്റ് സര്‍വീസ്

ഇനി കുറഞ്ഞ ചെലവില്‍ പറക്കാം; ദോഹയില്‍ നിന്ന് കേരളത്തിലേക്ക് ഗോ ഫസ്റ്റ് സര്‍വീസ്

ദോഹ: ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് ബജറ്റ് വിമാന കമ്പനിയായ ഗോ ഫസ്റ്റ് സര്‍വീസ് ആരംഭിക്കുന്നു. ആഗസ്ത് 5 മുതലാണ് കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളിലേക്കും മുംബൈയിലേക്കും ഗോ ഫസ്റ്റ് സര്‍വീസ് ആരംഭിക്കുന്നത്.

കൊച്ചി-ദോഹ വിമാനങ്ങള്‍ വ്യാഴം, ശനി ദിവസങ്ങളിലും കണ്ണൂര്‍-ദോഹ വിമാനം വെള്ളി, ഞായര്‍ ദിവസങ്ങളിലുമാണ് സര്‍വീസ് നടത്തുക. അതേസമയം, ദോഹയില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനം തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസ് നടത്തുക.

പുതിയൊരു ബജറ്റ് വിമാന കമ്പനി കൂടി കേരളത്തിലേക്ക് സര്‍വീസ് ആരംഭിക്കുന്നതോട ഈ റൂട്ടില്‍ ടിക്കറ്റ് നിരക്ക് കുറയുന്നതിന് ഇത് സഹായിക്കും.

Most Popular