Tuesday, May 11, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ കാംപയ്‌ന് മികച്ച പ്രതികരണം; മന്ത്രിമാരും വാക്‌സിന്‍ സ്വീകരിച്ചു

ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ കാംപയ്‌ന് മികച്ച പ്രതികരണം; മന്ത്രിമാരും വാക്‌സിന്‍ സ്വീകരിച്ചു

ദോഹ: കോവിഡ് പ്രതിരോധ കുത്തിവയ്പ്പിന്റെ ആദ്യഘട്ടത്തിന് പൊതുജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണം. പ്രവാസികളും സ്വദേശികളും ഉള്‍പ്പെടെയുള്ളവര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ ഭയപ്പാട് കൂടാതെ മുന്നോട്ട് വരുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഞായറാഴ്ച്ച വാക്‌സിന്‍ സ്വീകരിച്ച പ്രമുഖരില്‍ രണ്ട് സഹമന്ത്രിമാരും ഉള്‍പ്പെടുന്നു. ശെയ്ഖ് ഹമദ് ബിന്‍ സുഹൈം ആല്‍ഥാനി, അബ്ദുല്‍ റഹ്മാന്‍ ബിന്‍ ഹമദ് അല്‍ അതിയ്യ എന്നിവരാണ് വാക്‌സിന്‍ സ്വീകരിച്ച മന്ത്രിമാര്‍.

ഡിസംബര്‍ 23നാണ് ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്. ഏഴ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴി ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിന്‍ ആണ് വിതരണം ചെയ്യുന്നത്. ജനുവരി 31 വരെ തുടരുന്ന ആദ്യഘട്ടത്തില്‍ 70 വയസ്സിന് മുകളിലുള്ളവര്‍, മാറാവ്യാധികളുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കില്ല.

Good turnout for Covid-19 vaccination in qatar

Most Popular