Thursday, August 5, 2021
Home Newsfeed ഖത്തറില്‍ ഗൂഗിള്‍ പുതിയ ഓഫിസും പരിശീലന കേന്ദ്രവും തുറക്കുന്നു

ഖത്തറില്‍ ഗൂഗിള്‍ പുതിയ ഓഫിസും പരിശീലന കേന്ദ്രവും തുറക്കുന്നു

ദോഹ: ഖത്തറില്‍ പുതിയ സെന്റര്‍ ഓഫ് എക്‌സലന്‍സ് പരിശീലന കേന്ദ്രവും ഓഫിസും തുറക്കാന്‍ ഒരുങ്ങി ഗൂഗിള്‍. ഖത്തര്‍ ഫ്രീ സോണ്‍ അതോറിറ്റി, ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം എന്നിവ സംയുക്തമായാണ് ഈ പ്രഖ്യാപനം നടത്തിയത്. ഖത്തറില്‍ പ്രത്യേകമായി ഗൂഗിള്‍ ക്ലൗഡ് റീജിയന്‍ ആരംഭിക്കുന്നതായി ഈയിടെ പ്രഖ്യാപനമുണ്ടായിരുന്നു.

സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ ഗൂഗിള്‍ ടൂളുകളെക്കുറിച്ചും സാങ്കേതിക വിദ്യകളെക്കുറിച്ചും വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും സൗജന്യ പരിശീലനം നല്‍കും. നിലവില്‍ ക്ലൗഡ് ടെക്‌നോളജി പ്രാധാന്യം നല്‍കുന്ന പരിശിലനമാണ് സെന്റര്‍ ഓഫ് എക്‌സലന്‍സ് നല്‍കുന്നത്. 7 ആഴ്ച്ചയും 11 ആഴ്ച്ചയും നീളുന്ന ക്ലൗഡ് അക്കാദമി പ്രോഗ്രാമും ഇതില്‍ ഉള്‍പ്പെടുന്നു. ഓണ്‍ലൈന്‍ പരിശീലന പദ്ധതിയാണിത്. നേരിട്ടുള്ള പരിശീലനം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും.

Most Popular