Thursday, July 29, 2021
Home Gulf Qatar ഖത്തറിലെ സര്‍ക്കാര്‍ ഓഫിസുകള്‍ ഞായറാഴ്ച്ച മുതല്‍ ആറ് മണിക്കൂര്‍ പ്രവര്‍ത്തി സമയത്തിലേക്കു മാറും

ഖത്തറിലെ സര്‍ക്കാര്‍ ഓഫിസുകള്‍ ഞായറാഴ്ച്ച മുതല്‍ ആറ് മണിക്കൂര്‍ പ്രവര്‍ത്തി സമയത്തിലേക്കു മാറും

ദോഹ: പെരുന്നാള്‍ അവധി അവസാനിച്ച്, ഖത്തറിലെ സര്‍ക്കാര്‍ ഓഫിസുകള്‍ ഞായറാഴ്ച്ച മുതല്‍ ആറ് മണിക്കൂര്‍ പ്രവര്‍ത്തി സമയത്തിലേക്ക് മാറുമെന്ന് തൊഴില്‍ മന്ത്രാലയം. രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 വരെയാണ് പ്രവര്‍ത്തി സമയം. അതേ സമയം, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരും. 20 ശതമാനം ജീവനക്കാര്‍ക്ക് മാത്രമേ ഓഫിസില്‍ ഹാജരാകാന്‍ അനുമതിയുണ്ടാവൂ. ബാക്കിയുള്ളവര്‍ വീട്ടില്‍ നിന്ന് ജോലി തുടരും.

Government offices in Qatar to run from 7 am to 1 pm from Sunday: Labour Ministry


 

Most Popular