Saturday, April 10, 2021
Home Gulf Qatar ഖത്തറിലെ സ്‌കൂളുകള്‍ സപ്തംബര്‍ 1ന് തുറക്കും

ഖത്തറിലെ സ്‌കൂളുകള്‍ സപ്തംബര്‍ 1ന് തുറക്കും

ദോഹ: ഖത്തറിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ സപ്തംബര്‍ 1ന് തുറക്കുമെന്ന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2020-21 അധ്യയന വര്‍ഷം സപ്തംബര്‍ 1 മുതല്‍ ആരംഭിക്കും. സ്‌കൂള്‍ ജീവനക്കാര്‍ ആഗ്‌സ്ത് 19ന് ജോലിയില്‍ പ്രവേശിക്കണം.

ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് സ്‌കൂള്‍ അധികൃതരുമായി ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. അതേസമയം, കൊവിഡ് മുന്‍കരുതല്‍ നടപടികളും മറ്റ് മാര്‍ഗനിര്‍ദേശങ്ങളും എല്ലാ സ്‌കൂളുകളും പൂര്‍ണമായി പാലിക്കണമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് മാസം മുതല്‍ ഖത്തറില്‍ സ്‌കൂളുകള്‍ അടച്ചിരുന്നു. നിലവില്‍ ഓണ്‍ലൈനിലാണ് ക്ലാസുകള്‍ നടക്കുന്നത്. ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ജൂലൈ 29വരെ ഓണ്‍ലൈന്‍ പഠനം തുടരും. വേനലവധി ജൂലൈ 30ന് ആരംഭിച്ച് ആഗസ്ത് 31ന് അസാനിക്കും. ജൂണ്‍ മൂന്നാം വാരം അവസാനിച്ച് അഗസ്ത് അവസാന വാരമാണ് സാധാരണ ഗതിയില്‍ വേനലവധി. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ഇത് കുറച്ച് ഈ ദിവസങ്ങള്‍ ഡിസംബറില്‍ അവധി നല്‍കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു.

Govt and private schools will open on Sept 1 for students; Aug 19 for staff

Most Popular