Tuesday, June 22, 2021
Home Newsfeed നിശ്ചിത വിഭാഗങ്ങള്‍ക്ക് ഹോട്ടല്‍ ക്വാറന്റീനില്‍ ഇളവ് നല്‍കി ഖത്തര്‍

നിശ്ചിത വിഭാഗങ്ങള്‍ക്ക് ഹോട്ടല്‍ ക്വാറന്റീനില്‍ ഇളവ് നല്‍കി ഖത്തര്‍

ദോഹ: ഗ്രീന്‍ ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ഗ്രീന്‍ലിസ്റ്റില്‍പ്പെടാത്ത നിശ്ചിത വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും ഹോട്ടല്‍ ക്വാറന്റീനില്‍ ഇളവ് നല്‍കി ഖത്തര്‍. എന്നാല്‍, ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്താന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നീ ആറ് രാജ്യക്കാര്‍ക്ക് ഇളവ് ബാധകമല്ല.

പൂര്‍ണമായും വാക്‌സിനെടുത്തവര്‍ ഹോട്ടലിലോ വീട്ടിലോ ക്വാറന്റീനിലോ കഴിയേണ്ടതില്ല. ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിനായിരിക്കണം. കഴിഞ്ഞ 9 മാസത്തിനിടെ കോവിഡ് വന്ന് ഭേദമായവര്‍ക്കും ക്വാറന്റീന്‍ വേണ്ട. എന്നാല്‍, ഖത്തറില്‍ നിന്ന് രോഗബാധയുണ്ടായവര്‍ക്കു മാത്രമാണ് ഈ ഇളവ് ലഭിക്കുക.

ഗ്രീന്‍ ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്ന വാക്‌സിനെടുത്തിട്ടില്ലാത്ത യാത്രക്കാര്‍ 7 ദിവസം വീട്ടില്‍ ക്വാറന്റീനില്‍ കഴിയണം.

ഗ്രീന്‍ലിസ്റ്റില്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്ന താഴെപ്പറയുന്ന വിഭാഗങ്ങള്‍ക്കും ഹോട്ടല്‍ ക്വാറന്റീനില്‍ ഇളവുണ്ട്(മുകളില്‍ പറഞ്ഞ 6 രാജ്യക്കാര്‍ ഒഴികെ)

1. വാക്‌സിനെടുത്തിട്ടില്ലാത്ത 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍. രക്ഷിതാക്കള്‍ രണ്ടുപേരും വാക്‌സിനെടുത്തവര്‍ ആണെങ്കില്‍ ഇവര്‍ 7 ദിവസം വീട്ടില്‍ കഴിഞ്ഞാല്‍ മതി.
2. ഖത്തറില്‍ നിന്ന് രണ്ടാം ഡോസ് സ്വീകരിക്കുകയും 14 ദിവസം പൂര്‍ത്തിയാക്കുകയും ചെയ്യാത്തവര്‍ക്ക് 7 ദിവസമോ അല്ലെങ്കില്‍ 14 ദിവസം പൂര്‍ത്തിയാകുന്നതു വരെയോ വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതി.
3. 75 വയസ്സോ അതിന് മുകളിലോ ഉള്ള വാക്‌സിനെടുക്കാത്ത യാത്രക്കാരനും കൂടെയുള്ള ഒരു ബന്ധുവിനും ഹോം ക്വാറന്റീനില്‍ കഴിയാം
4. വാക്‌സിനെടുത്ത ഭര്‍ത്താവിന്റെയോ ഒരേ വീട്ടില്‍ താമസിക്കുന്ന ബന്ധുവിന്റെയോ കൂടെ വരുന്ന ഗര്‍ഭിണികള്‍
5. വാക്‌സിനെടുത്ത ഭര്‍ത്താവിന്റെയോ ഒരേ വീട്ടില്‍ താമസിക്കുന്ന ബന്ധുവിന്റെയോ കൂടെ വരുന്ന മുലകൊടുക്കുന്ന അമ്മയും അവരുടെ രണ്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികളും
6. ഖത്തര്‍ സര്‍ക്കാരിന്റെ ചെലവില്‍ വിദേശത്ത് ചികില്‍സയ്ക്ക് പോയ രോഗിയും കൂടെയുള്ള ഒരാളും.

മുകളില്‍ പറഞ്ഞ വിഭാഗങ്ങള്‍ ഹോം ക്വാറന്റീനില്‍ കഴിയുമെന്ന് രേഖാമൂലം എഴുതി നല്‍കണം.
ALSO WATCH

Most Popular