Tuesday, May 11, 2021
Home Gulf Qatar ബഹ്‌റൈനില്‍ നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ ഗള്‍ഫ് പ്രതിസന്ധിക്കു പരിഹാരമാവും

ബഹ്‌റൈനില്‍ നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ ഗള്‍ഫ് പ്രതിസന്ധിക്കു പരിഹാരമാവും

മനാമ: ഈ മാസം ബഹ്റൈനില്‍ നടക്കാനിരിക്കുന്ന ജിസിസി ഉച്ചകോടിയില്‍ ഗള്‍ഫ് പ്രതിസന്ധിക്ക് അന്ത്യമാകുമെന്ന് ഉന്നത നയതന്ത്ര വൃത്തങ്ങള്‍ വെളിപ്പെടുത്തി. പ്രധാന തര്‍ക്കങ്ങളും അവ പരിഹരിക്കുന്നതിനുള്ള ഉപാധികളും വ്യവസ്ഥകളും പ്രത്യേകം രൂപീകരിക്കുന്ന ഗള്‍ഫ് സമിതികള്‍ വിശകലനം ചെയ്യും.

ഭാവിയില്‍ ഇത്തരം തര്‍ക്കങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കുന്ന നിലക്കുള്ള പോംവഴികളില്‍ എത്തിച്ചേരുമെന്നും ഗള്‍ഫ്, അറബ് കൂട്ടായ്മയുടെ കെട്ടുറപ്പും തുടര്‍ച്ചയും ഉറപ്പുവരുത്തുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഖത്തറിനെതിരേ അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കുന്നതിന് വഴിതുറന്നതായി കഴിഞ്ഞ ദിവസം വിവിധ കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിരുന്നു. പ്രധാനമായും ഖത്തറും സൗദിയുമാണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്.

Most Popular