Saturday, September 25, 2021
Home Gulf Qatar ഗള്‍ഫ് പ്രതിസന്ധി അമേരിക്കയുടെ പ്രാദേശിക താല്‍പര്യങ്ങളെയും സ്ഥിരതയെയും ബാധിക്കുന്നതെന്ന് യുഎസ് പ്രതിനിധി

ഗള്‍ഫ് പ്രതിസന്ധി അമേരിക്കയുടെ പ്രാദേശിക താല്‍പര്യങ്ങളെയും സ്ഥിരതയെയും ബാധിക്കുന്നതെന്ന് യുഎസ് പ്രതിനിധി

ദോഹ: ഗള്‍ഫ് പ്രതിസന്ധി അവസാനമില്ലാതെ തുടരുന്നത് മേഖലയിലെ അമേരിക്കയുടെ പങ്കാളിത്ത താല്‍പ്പര്യങ്ങളെയും സ്ഥിരതയെയും ബാധിക്കുന്നതാണെന്ന് ഇറാന് വേണ്ടിയുള്ള പ്രത്യേക അമേരിക്കന്‍ പ്രതിനിധി ബ്രയാന്‍ ഹുക്ക്.

ഖത്തര്‍ അമേരിക്കയുടെ ദീര്‍ഘകാല സുഹൃത്താണെന്നും മേഖലയിലെ സ്ഥിരതയ്ക്കും സമാധാനത്തിനും ഖത്തര്‍ വഹിക്കുന്ന പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ മുതിര്‍ന്ന ഉപദേശകനായ അദ്ദേഹം മേഖലാ സന്ദര്‍ശനത്തിനിടെയാണ് ഖത്തറിലെത്തിയത്. ഉപ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ആല്‍ഥാനിയുമായി ബ്രയാന്‍ ഹുക്ക് കൂടിക്കാഴ്ച്ച നടത്തി.

കൂടിക്കാഴ്ച്ചയിലെ പ്രധാന വിഷയം ഇറാന്‍ ആയിരുന്നുവെന്ന് ചര്‍ച്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗള്‍ഫ് തര്‍ക്കവും ചര്‍ച്ചാ വിഷയമായി. പ്രസിഡന്റ് ട്രംപും സെക്രട്ടറി പോംപിയോയും ജിസിസി അംഗരാജ്യങ്ങള്‍ക്കിടയില്‍ ഐക്യത്തിന് വേണ്ടി നിലകൊള്ളുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ താല്‍പര്യങ്ങളെ ഹനിക്കുന്ന തര്‍ക്കം പരിഹരിക്കാനുള്ള ശ്രമവുമായി മുന്നോട്ടു പോവുമെന്നും ബ്രയാന്‍ ഹുക്ക് കൂട്ടിച്ചേര്‍ത്തു.

Gulf dispute harms US’ shared regional interests in stability, prosperity: Brian Hook

Most Popular