Wednesday, May 12, 2021
Home Gulf Qatar ആറ് മാസം കൊണ്ട് ഒരു മില്ല്യന്‍ സന്ദര്‍ശനങ്ങളുമായി ഗള്‍ഫ് മലയാളി; ഖത്തറിലെ ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളില്‍...

ആറ് മാസം കൊണ്ട് ഒരു മില്ല്യന്‍ സന്ദര്‍ശനങ്ങളുമായി ഗള്‍ഫ് മലയാളി; ഖത്തറിലെ ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളില്‍ ഒന്നാമത്

ദോഹ: വെബ്‌സൈറ്റുകളുടെ ജനപ്രിയത അളക്കുന്നതില്‍ ആഗോള അംഗീകൃത മാനദണ്ഡമായ അലക്‌സ റാങ്കിങില്‍ ബഹുദൂരം മുന്നിലെത്തി ഗള്‍ഫ് മലയാളി ഡോട്ട് കോം. നിലവില്‍ 385 ആണ് ഗള്‍ഫ് മലയാളി ഡോട്ട് കോമിന്റെ ഖത്തറിലെ അലക്‌സ റാങ്കിങ്. അലക്‌സ റാങ്കിങ് പ്രകാരം ഖത്തറില്‍ ഓണ്‍ലൈന്‍ മലയാളം വാര്‍ത്താ മാധ്യമങ്ങളില്‍ ഒന്നാമത് നില്‍ക്കുന്ന ഗള്‍ഫ് മലയാളി ഡോട്ട് കോം ഇതേ സ്വഭാവത്തിലുള്ള മറ്റു ഓണ്‍ലൈനുകളേക്കാള്‍ ബഹുദൂരം മുന്നിലാണ്. ആഗോള തലത്തില്‍ 87,253ഉം യുഎഇയില്‍ 5,122ഉം ആണ് ഗള്‍ഫ് മലയാളിയുടെ അലക്‌സ റാങ്കിങ്.

കേവലം ആറ് മാസം കൊണ്ട് ഒരു മില്യന്‍ വ്യൂവേഴ്‌സുമായി റെക്കോഡ് സൃഷ്ടിച്ച ഗള്‍ഫ് മലയാളി ഡോട്ട് കോം അതിവേഗം ഖത്തറിലെ ജനപ്രിയ ഓണ്‍ലൈന്‍ പോര്‍ട്ടലായി മാറുകയാണ്. ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ ഏറ്റവും ആദ്യം ആധികാരികമായി റിപോര്‍ട്ട് ചെയ്യുന്നുവെന്നതും ഗള്‍ഫ് മലയാളിയുടെ പ്രത്യേകതയാണ്. ദിവസവും ഓഡിയോ, വീഡിയോ വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്ന ഖത്തറിലെ ഏക മലയാളം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ കൂടിയാണ് ഗള്‍ഫ് മലയാളി ഡോട്ട് കോം.

ഓരോ വാര്‍ത്തകളും അപ്പപ്പോള്‍ വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി വായനക്കാരില്‍ എത്തിക്കാനുള്ള സംവിധാനവും ഉണ്ട്. അതിനു പുറമേ ഫേസ്ബുക്ക്, ട്വിറ്റര്‍, ടെലഗ്രാം എന്നിവ വഴിയും തദ്‌സമയം വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തുന്നു. കോവിഡ് കാലത്ത് എംബസിയുമായും പ്രവാസി സംഘടനകളുമായും ബന്ധപ്പെട്ട് ജനങ്ങളുടെ നിരവധി പ്രശ്‌നങ്ങളില്‍ ഇടപെട്ട് പ്രശ്‌നപരിഹാരമുണ്ടാക്കാനും ഗള്‍ഫ് മലയാളി ടീമിന് സാധിച്ചിട്ടുണ്ട്. വായനക്കാരുടെയും അഭ്യുദയ കാംക്ഷികളുടെയും അകമഴിഞ്ഞ പിന്തുണയാണ് കുറഞ്ഞ കാലംകൊണ്ട് ഈ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഗള്‍ഫ് മലയാളിയെ സഹായിച്ചത്. വാര്‍ത്തകള്‍ക്കും പരസ്യങ്ങള്‍ക്കും 0097455441130 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Most Popular