ദോഹ: കോവിഡ് മുന്‍കരുതല്‍ നിയങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഖത്തറിലെ ദി ഗേറ്റ് മാളിലുള്ള ജിംനേഷ്യം 15 ദിവസത്തേക്ക് അടപ്പിച്ചു. ഓക്സ്ഫിറ്റ്നസ് ലാബിനെതിരേയാണ് നടപടി സ്വീകരിച്ചത്. 15 ദിവസത്തിന് ശേഷം പരിശോധന നടത്തി വേണ്ടി വന്നാല്‍ ദീര്‍ഘിപ്പിക്കുമെന്ന് വാണിജ്യമന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.
ജിമ്മില്‍ പോവുന്ന നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജിമ്മുകള്‍ പാലിക്കേണ്ട കോവിഡ് മുന്‍കരുതല്‍ സംബന്ധിച്ച് മന്ത്രാലയം ഈയിടെ അറിയിപ്പ് പുറത്തിറക്കിയിരുന്നു. ഇതു പ്രകാരം ഒരു സമയത്ത് 30 ശതമാനം പേര്‍ക്ക് മാത്രമേ ജിമ്മില്‍ പരിശീലിക്കാന്‍ ആവൂ. ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവരെയും ശരീരോഷ്മാവ സാധരണ നിലയില്‍ ഉള്ളവരെയും മാത്രമേ പ്രവേശിപ്പിക്കാവൂ. ഗ്രൂപ്പായി വ്യായാമം പാടില്ലെന്നും ടോയ്ലറ്റുകളോ ചേഞ്ചിങ് മുറികളോ അനുവദിക്കരുതെന്നും മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളിലുണ്ട്.
Gym in a mall in Qatar shut for violating COVID-19 precautionary measures