Saturday, July 31, 2021
Home Gulf Qatar ലോകത്തെ മികച്ച രണ്ടാമത്തെ വിമാനത്താവളമായി ഹമദ് ഇന്റര്‍നാഷനല്‍

ലോകത്തെ മികച്ച രണ്ടാമത്തെ വിമാനത്താവളമായി ഹമദ് ഇന്റര്‍നാഷനല്‍

ദോഹ: ട്രാവല്‍ + ലെഷര്‍ മാഗസിന്‍ നടത്തിയ സര്‍വേയില്‍ ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിമാനത്താവളമായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടു. അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വിലയിരുത്തുന്നതിന് വായനക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് അംഗീകാരം.

സിംഗപ്പൂരിലെ ചാന്‍ഗി വിമാനത്താവളത്തിനാണ് ഒന്നാം സ്ഥാനം. ആക്‌സസ്, ചെക്ക് ഇന്‍, സെക്യൂരിറ്റി, റസ്റ്റൊറന്റുകള്‍, ഷോപ്പിങ്, ഡിസൈന്‍ തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ജീവനക്കാരുടെ സേവനം, സൗകര്യങ്ങള്‍, മികച്ച ഷോപ്പിങ്, വിശാലമായ ഒരൊറ്റ ടെര്‍മിനലിനു കീഴില്‍ സജ്ജീകരിച്ച ലൗഞ്ചുകള്‍ തുടങ്ങിയവയാണ് ഹമദിനെ യാത്രക്കാര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്.

Hamad International Airport voted second-best international airport in the world

Most Popular