Sunday, July 25, 2021
Home Gulf Qatar ഖത്തറില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നാലര ടണ്‍ തമ്പാക്ക് പിടികൂടി

ഖത്തറില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നാലര ടണ്‍ തമ്പാക്ക് പിടികൂടി

ദോഹ: ഖത്തറിലെ ഹമദ് തുറമുഖത്ത് വന്‍തോതില്‍ നിരോധിത പുകയിലയായ തമ്പാക്ക് പിടികൂടി. 3,020 ബാഗുകളിലായി വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് തമ്പാക്ക് കണ്ടെത്തിയതെന്ന് കസ്റ്റംസ് ജനറല്‍ അതോറിറ്റി അറിയിച്ചു. തുറമുഖത്തെത്തിയ വസ്ത്രങ്ങളുടെ ലോഡ് പരിശോധിക്കുന്നതിനിടെയാണ് വന്‍ തോതില്‍ തമ്പാക്ക് കണ്ടെത്തിയത്.

രാജ്യത്തേക്ക് നിരോധിത വസ്തുക്കള്‍ കടത്തുന്നത് തടയാന്‍ എല്ലാ വിധ ആധുനിക സംവിധാനങ്ങളോടും കൂടിയ പരിശോധനയാണ് നടക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Hamad Port customs seizes massive haul of ‘tambaku’

Most Popular