Saturday, May 15, 2021
Home Gulf Qatar ആഗോള തലത്തില്‍ മികച്ച പ്രകടനം; ഖത്തറിലെ ഭവന്‍സ് സ്‌കൂളിന് മന്ത്രാലയത്തിന്റെ അഭിനന്ദനം

ആഗോള തലത്തില്‍ മികച്ച പ്രകടനം; ഖത്തറിലെ ഭവന്‍സ് സ്‌കൂളിന് മന്ത്രാലയത്തിന്റെ അഭിനന്ദനം

ദോഹ: ട്രന്‍ഡ്‌സ് ഇന്‍ ഇന്റര്‍നാഷണല്‍ മാത്തമാറ്റിക്‌സ് ആന്‍ഡ് സയന്‍സ് സ്റ്റഡിയില്‍ (ടിംസ് 2019) മികച്ച പ്രകടനം കാഴ്ച്ചവച്ച് ഖത്തറിലെ ഭവന്‍സ് പബ്ലിക് സ്‌കൂള്‍. ആഗോള ശരാശരി സ്‌കോറിനേക്കാള്‍ (500 പോയിന്റ്) മുകളില്‍ നേടിയ ഭവന്‍സ് പബ്ലിക് സ്‌കൂളിനെ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ സ്‌കൂള്‍ വിഭാഗം അഭിനന്ദിച്ചു. സയന്‍സ്, മാത്തമാറ്റിക്‌സ് വിഭാഗത്തില്‍ ഫലപ്രദമായ അധ്യാപന-പഠന രീതികള്‍ സ്വീകരിച്ചതിനാണ് സ്‌കൂള്‍ മികച്ച സ്‌കോര്‍ നേടിയത്. അഭിമാനകരമായ ഈ നേട്ടത്തിലേക്കു നയിക്കുന്നതിന് അധ്യാപകരും ഉദ്യോഗസ്ഥരും നടത്തിയ പരിശ്രമത്തെ മന്ത്രാലയം പ്രശംസിച്ചു.

 

Most Popular