Wednesday, August 4, 2021
Home Newsfeed ഖത്തറിൽ വാക്‌സിൻ എടുത്തവർ മാസ്ക് ധരിക്കേണ്ടെന്ന പ്രചാരണം വ്യാജമെന്ന് ആരോഗ്യവിദഗ്ദ്ധർ

ഖത്തറിൽ വാക്‌സിൻ എടുത്തവർ മാസ്ക് ധരിക്കേണ്ടെന്ന പ്രചാരണം വ്യാജമെന്ന് ആരോഗ്യവിദഗ്ദ്ധർ

ദോഹ: വാക്‌സിനെടുത്തവർ മാസ്ക് ധരിക്കേണ്ടതില്ലെന്ന് പ്രചാരണം അടിസ്ഥാന രഹിതമെന്ന് ആരോഗ്യവിദഗ്ധർ. കൊവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നതും വാക്‌സിനെടുക്കുന്നതുമാണ് ഇത്തരക്കാർ മാസ്‌ക് ഒഴിവാക്കാന്‍ അഭ്യര്ഥിക്കുന്നതിന്റെ കാരണമായി പറയുന്നത്.

ഖത്തര്‍ സര്‍ക്കാരും ആരോഗ്യ മന്ത്രാലയവും അടങ്ങുന്ന കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് കൊവിഡ് പ്രതിരോധ രംഗത്ത് ശക്തമായ ഇടപെടല്‍ നടത്തുന്നത്. അത് കൊണ്ട് തന്നെ സര്‍ക്കാര്‍ ഉത്തരവിറങ്ങും വരെ സമൂഹ മാധ്യമങ്ങളിലെ ആഹ്വാനം മാത്രം ഉള്‍കൊണ്ട് മാസ്‌ക് ധരിക്കുന്നത് ഒഴിവാക്കല്‍ നിയമ ലംഘനമായി പരിഗണിക്കപ്പെടും.

Most Popular