Sunday, September 19, 2021
Home Newsfeed ഖത്തറിലേക്ക് ഫാമിലി വിസിറ്റ് വിസ ലഭിക്കാന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വേണം

ഖത്തറിലേക്ക് ഫാമിലി വിസിറ്റ് വിസ ലഭിക്കാന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വേണം

ദോഹ: ഖത്തറില്‍ ഫാമിലി സന്ദര്‍ശക വിസ ലഭിക്കാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്ന് അധികൃതര്‍. കുടുംബം ഖത്തറില്‍ താമസിക്കുന്ന അത്രയും കാലത്തേക്കുള്ള ആരോഗ്യ ഇന്‍ഷൂറന്‍സാണ് വേണ്ടതെന്ന് ഇത് സംബന്ധമായ നിബന്ധനകളില്‍ പറയുന്നു.

തൊഴില്‍ കരാറില്‍ 5000 റിയാല്‍ പ്രതിമാസ ശമ്പളവും ഫാമിലി അക്കോമഡേഷനും ഉള്ളവര്‍ക്കാണ് ഫാമിലി വിസിറ്റ് വിസകള്‍ അനുവദിക്കുന്നത്. ഇതിന് തൊഴില്‍ കരാറും വീടിന്റെ റെന്റല്‍ എഗ്രിമെന്റും അറ്റസ്റ്റ് ചെയ്തിരിക്കണം. കണ്‍ഫേം ചെയ്ത റിട്ടേണ്‍ ടിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ വിസിറ്റ് വിസയില്‍ വരാനാകൂ. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനെടുത്ത് 14 ദിവസം പൂര്‍ത്തിയാക്കിയിരിക്കണം.

ഖത്തറില്‍ റെസിഡന്‍സ് വിസയുള്ളവര്‍ക്കും സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാനുള്ള പദ്ധതി കഴിഞ്ഞ ഫെബ്രുവരിയില്‍ ഖത്തര്‍ മന്ത്രിസഭ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അടുത്ത വര്‍ഷം മുതല്‍ ഇത് നടപ്പാക്കി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Popular