Monday, April 19, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇന്ന് 230 പേര്‍ക്ക് പോസിറ്റീവ്

ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇന്ന് 230 പേര്‍ക്ക് പോസിറ്റീവ്

ദോഹ: ഖത്തറില്‍ ഇന്ന് 230 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 214 പേര്‍ കൂടി രോഗമുക്തരായതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,20,303 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,863 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ ഒരാള്‍ കൂടി വൈറസ് ബാധമൂലം മരിച്ചു. 74കാരനാണ് മരിച്ചത്. ഇതോടെ ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 210 ആയി. 427 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 60 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഖത്തറില്‍ ഇതുവരെ 72,4,077 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Health ministry releases Sunday’s COVID-19 figures in Qatar


 

Most Popular