Saturday, July 31, 2021
Home Newsfeed മിഡില്‍ ഈസ്റ്റിലെ ഏറ്റവും തിരക്കേറിയ എയര്‍പോര്‍ട്ടായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

മിഡില്‍ ഈസ്റ്റിലെ ഏറ്റവും തിരക്കേറിയ എയര്‍പോര്‍ട്ടായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

ദോഹ. മിഡില്‍ ഈസ്റ്റിലെ ഏറ്റവും തിരക്കേറിയ എയര്‍പോര്‍ട്ടായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. . ദീര്‍ഘകാലമായി ദുബൈക്കുണ്ടായിരുന്ന ഈ സ്ഥാനമാണ് ഖത്തര്‍ സ്വന്തമാക്കിയിരിക്കുന്നത്. ട്രാവല്‍ അനലിറ്റിക്സ് സ്ഥാപനമായ ഫോര്‍വേഡ് കീസിന്റെ പുതിയ ഗവേഷണമാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ജനുവരി 1 നും ജൂണ്‍ 30 നും ഇടയിലുള്ള കാലയളവില്‍ ദോഹ വഴിയുള്ള വ്യോമഗതാഗതം ദുബൈ വഴിയിലുള്ളതിനേക്കാള്‍ 18 ശതമാനം കൂടുതലായിരുന്നു. ഇതാദ്യമായാണ് ഹമദ്് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ദുബൈയെ മറി കടക്കുന്നത്. 2021 രണ്ടാം പകുതിയില്‍ ദോഹയിലൂടെയുള്ള ബുക്കിംഗുകള്‍ ദുബായിലേതിനേക്കാള്‍ 17 ശതമാനം കൂടുതലാണ്.
ഖത്തറുമായി ബഹ്റൈന്‍, ഈജിപ്ത്, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങള്‍ മൂന്നരവര്‍ഷത്തെ ഉപരോധം നീക്കിയതുംകോവിഡ് പ്രതിസന്ധിക്കിടയിലും നിരവധി റൂട്ടുകളില്‍ സര്‍വീസ് നടത്തിയതും ഖത്തറിന് ഗുണകരമായി.

Most Popular