Friday, May 14, 2021
Home Gulf Qatar പഞ്ചനക്ഷത്ര കോവിഡ് സുരക്ഷാ പദവിയുള്ള മേഖലയിലെ ആദ്യ വിമാനത്താവളമായി ഹമദ്

പഞ്ചനക്ഷത്ര കോവിഡ് സുരക്ഷാ പദവിയുള്ള മേഖലയിലെ ആദ്യ വിമാനത്താവളമായി ഹമദ്

ദോഹ: മിഡില്‍ ഈസ്റ്റ്, ഏഷ്യന്‍ മേഖലയില്‍ സ്‌കൈട്രാക്‌സിന്റെ പഞ്ച നക്ഷത്ര കോവിഡ്-19 റേറ്റിങ് ഉള്ള ആദ്യ വിമാനത്താവളമായി ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്. സ്‌കൈട്രാക്‌സിന്റെ സുരക്ഷാ മാനദണ്ഡപ്രകാരം കോവിഡ് സുരക്ഷാ നയം എത്ര കാര്യക്ഷമമായി നടപ്പാക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് റേറ്റിങ്.

ഒക്ടോബറില്‍ മൂന്ന് ദിവസങ്ങളിലായാണ് ദോഹയിലെ ഹമദ് വിമാനത്താവളത്തില്‍ കോവിഡ് സുരക്ഷാ പരിശോധന നടത്തിയത്. ആളുകള്‍ സ്പര്‍ശിക്കുന്ന പ്രതലങ്ങള്‍ വഴി കൊറോണ വൈറസ് പടരാനുള്ള സാധ്യതയാണ് വിവിധ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് പ്രധാനമായും പരിശോധിക്കുന്നത്.

കൈകള്‍ ശുചിയാക്കാനുള്ള സംവിധാനം, ശുചിത്വത്തിന്റെ കാര്യക്ഷമത, അണുബാധാ സ്രോതസ്സുകള്‍ തുടങ്ങിയവയും പരിശോധനാ വിധേയമാക്കി. ജീവനക്കാരുടെ പിഇഎ ഉപയോഗം, തെര്‍മല്‍ സ്‌ക്രീനിങ് പ്രക്രിയ, ഫേസ് മാസ്‌ക്ക് നിയന്ത്രണം എന്നിവയാണ് പരിശോധനയില്‍ ഉള്‍പ്പെട്ട മറ്റു കാര്യങ്ങള്‍.
HIA first airport in region to be awarded 5-star Covid-19 airport rating by Skytrax

Most Popular