ദോഹ: 2020-21 വിദ്യാഭ്യാസ വര്‍ഷത്തെ ഹൈസ്കൂള്‍ രണ്ടാം റൗണ്ട് പരീക്ഷാ ഫലം സപ്തംബര്‍ 10ന് ഉച്ചയ്ക്ക് പ്രഖ്യാപിക്കുമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പബ്ലിക് സര്‍വീസ് പോര്‍ട്ടല്‍ വഴി ഫലം പരിശോധിക്കാവുന്നതാണ്. വിജയികളായ കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന തിയ്യതി പിന്നീട് അറിയിക്കും.