Friday, July 30, 2021
Home Newsfeed ഹമദ് ആശുപത്രിയിലേക്ക് അടിയന്തരമായി രക്തം വേണം; ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍ ബന്ധപ്പെടുക

ഹമദ് ആശുപത്രിയിലേക്ക് അടിയന്തരമായി രക്തം വേണം; ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍ ബന്ധപ്പെടുക

ദോഹ: ഒ നെഗറ്റീവ്, ഒ പോസിറ്റീവ് ഗ്രൂപ്പുകളില്‍പ്പെട്ട രക്തത്തിന് ക്ഷാമം നേരിടുന്നതായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ബ്ലഡ് ഡോണര്‍ സെന്റര്‍. ഈ രണ്ട് ഗ്രൂപ്പില്‍പ്പെട്ട രക്തം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍ ബന്ധപ്പെടണമെന്ന് എച്ച്എംസി സോഷ്യല്‍ മീഡിയ വഴി അറിയിച്ചു.

ഹമദ് ജനറല്‍ ആശുപത്രിക്ക് സമീപമുള്ള രക്തദാന കേന്ദ്രം രാവിലെ 8 മുതല്‍ ഉച്ചയ്ക്ക 1 വരെയും വൈകീട്ട് 6 മുതല്‍ അര്‍ധരാത്രി 12 വരെയും പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച്ച അവധിയാണ്.

കോവിഡ് മുന്‍കരുതലുകള്‍ പാലിച്ച് സുരക്ഷിതമായി രക്തദാനം നടത്തുന്നതിനുള്ള സൗകര്യം എച്ച്എംസി ഒരുക്കിയിട്ടുണ്ട്. ഖത്തര്‍ നിങ്ങളുടെ രക്തത്തിലുണ്ട് എന്ന പേരില്‍ നടക്കുന്ന കാംപയ്‌നില്‍ മുഴുവന്‍ ജനങ്ങളോടും സ്ഥിരം രക്തദാതാക്കളാവാന്‍ അഭ്യര്‍ഥിച്ചു.
ALSO WATCH

Most Popular