Tuesday, June 22, 2021
Home Gulf Qatar ഖത്തര്‍ ഞങ്ങളുടെ രക്തത്തിലുണ്ട്; എച്ച്എംസി ദേശീയ രക്തദാന കാമ്പയിന്‍ ആരംഭിച്ചു

ഖത്തര്‍ ഞങ്ങളുടെ രക്തത്തിലുണ്ട്; എച്ച്എംസി ദേശീയ രക്തദാന കാമ്പയിന്‍ ആരംഭിച്ചു

ദോഹ: പൗരന്മാരെയും പ്രവാസികളെയും രക്തദാനത്തിന് പ്രോല്‍സാഹിപ്പിക്കുന്നതിന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ഖത്തര്‍ ബ്ലഡ് സര്‍വീസസ് ദേശീയ രക്തദാന കാമ്പയിന് തുടക്കം കുറിച്ചു. ഖത്തര്‍ ഞങ്ങളുടെ രക്തത്തിലുണ്ട് എന്ന പേരിലുള്ള കാമ്പയിന്‍ കത്താറ കള്‍ച്ചറല്‍ വില്ലേജിലാണ് ആരംഭിച്ചത്.

ഒരു ജീവന്‍ രക്ഷിക്കുന്നതിന് പൗരന്മാരെയും പ്രവാസികളെയും രക്തദാനത്തിന് പ്രോല്‍സാഹിപ്പിക്കുകയാണ് കാമ്പയിന്റെ ലക്ഷ്യമെന്ന് എച്ച്എംസി ലബോറട്ടറി മെഡിസിന്‍ ആന്റ് പാത്തോളജി ഡിപാര്‍ട്ട്‌മെന്റ് അധ്യക്ഷ ഡോ. എയിനാസ് അല്‍ കുവാരി പറഞ്ഞു. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിന് എല്ലാ തരത്തിലും പെട്ട രക്തം ആവശ്യമാണ്. അതിന് ആവശ്യമായ ദാതാക്കളെ കണ്ടെത്തുകയാണ് ലക്ഷ്യം.

കാമ്പയിന്റെ ഭാഗമായി 2021 ഏപ്രില്‍ വരെ മൊബൈല്‍ രക്തദാന യൂനിറ്റുകള്‍ രാജ്യം മുഴുവന്‍ സഞ്ചരിക്കും. ഹമദ് ജനറല്‍ ഹോസ്പിറ്റലിന് സമീപവും സര്‍ജിക്കല്‍ സ്‌പെഷ്യാലിറ്റി സെന്ററിലും ഉള്ള രണ്ട് ബ്ലഡ് ഡോണര്‍ സെന്ററിന് പുറമേയാണിത്. കഴിഞ്ഞ 12 മാസത്തിനിടെ 35,000 പേരാണ് സ്വമേധയാ രക്തദാനത്തിന് സന്നദ്ധരായി മുന്നോട്ടു വന്നത്. എന്നാല്‍, 2022 ലോക കപ്പിന് ഒരുങ്ങുന്ന പശ്ചാത്തലത്തില്‍ ഇത് വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് അല്‍ കുവാരി പറഞ്ഞു.
HMC launches national blood donation campaign

Most Popular