Friday, June 18, 2021
Home Newsfeed എച്ച്എംസി ഏപ്രില്‍ 1 മുതല്‍ പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തുന്നു

എച്ച്എംസി ഏപ്രില്‍ 1 മുതല്‍ പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തുന്നു

ദോഹ: ദോഹയിലെ ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റി കാമ്പസില്‍ പുതിയ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍. ഇതുപ്രകാരം, ഏപ്രില്‍ 1 മുതല്‍ ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയിലെ എല്ലാ ആശുപത്രികളിലും സ്ഥാപനങ്ങളിലും മൂന്ന് മണിക്കൂറില്‍ കൂടുതല്‍ വാഹനം പാര്‍ക്ക് ചെയ്യുന്ന രോഗികളും സന്ദര്‍ശകരും പണം നല്‍കണം.

ആദ്യ മൂന്ന് മണിക്കൂര്‍ പാര്‍ക്കിങ് സൗജന്യമാണ്. അടുത്ത ഒരു മണിക്കൂറിന് 15 റിയാല്‍ നല്‍കണം. അതിനുശേഷം ഓരോ മണിക്കൂറിനും 5 റിയാല്‍ വീതം നല്‍കണം. ഒരുദിവസം പരമാവധി 70 റിയാല്‍ ആണ് ഈടാക്കുക. കീമോതെറാപ്പി, ഡയാലിസിസ് എന്നിവയ്ക്ക് വിധേയരായ രോഗികള്‍ക്ക് പ്രത്യേക ഇളവുകള്‍ നല്‍കും.

രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും സുരക്ഷിതവും സൗകര്യപ്രദവുമായ പാര്‍ക്കിംഗ് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനമെന്ന് എച്ച്എംസിയുടെ ഹെല്‍ത്ത്‌കെയര്‍ ഫെസിലിറ്റീസ് മേധാവി ഹമദ് അല്‍ ഖലീഫ പറഞ്ഞു. ആശുപത്രികളില്‍ എത്തുന്ന ഭൂരിഭാഗം പേരും 3 മണിക്കൂറിനകം മടങ്ങുന്നവരാണ്. അതുകൊണ്ട് തന്നെ വളരെ ചുരുക്കം രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും മാത്രമേ ഫീസ് നല്‍കേണ്ടതായി വരൂ എന്ന് അധികൃതര്‍ അവകാശപ്പെട്ടു.

Most Popular