Tuesday, June 15, 2021
Home Newsfeed ഹമദ് ആശുപത്രിയിലെ നഴ്‌സ് എജുക്കേറ്റര്‍ നാട്ടില്‍ നിര്യാതയായി

ഹമദ് ആശുപത്രിയിലെ നഴ്‌സ് എജുക്കേറ്റര്‍ നാട്ടില്‍ നിര്യാതയായി

ദോഹ: ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ നഴ്‌സ് എജുക്കേറ്ററായിരുന്ന ചെന്നൈ സ്വദേശിനി നാട്ടില്‍ നിര്യാതയായി. അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്ന മാര്‍ഗരറ്റ് റോസി(34) ആണ് മരിച്ചത്യ. 2012 മുതല്‍ വക്ര ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് ആയിരുന്നു. 2017 ലാണ് എജുക്കേറ്ററായി പ്രൊമോഷന്‍ ലഭിച്ചത്.

കഴിഞ്ഞ മാസമാണ് ഇവര്‍ക്ക് തലച്ചോറില്‍ ട്യൂമര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഹമദില്‍ തന്നെ ശസ്ത്രക്രിയ നടത്തിയിരുന്നു. തുടര്‍ ചികിത്സക്കായി ഫെബ്രുവരി 26 നാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.
ഭര്‍ത്താവ് ആനന്ദ്. മക്കള്‍: റോഷന്‍, മഗ്രന. റോസിയുടെ നിര്യാണത്തില്‍ ഖത്തറിലെ നഴ്‌സുമാരുടെ സംഘടനയായ യുഎന്‍ഐക്യൂ അനുശോചിച്ചു.

Most Popular