Sunday, September 19, 2021
Home Newsfeed എച്ച്എംസി പുതിയ മൂന്ന് മൊബൈല്‍ രക്തദാന യൂനിറ്റുകള്‍ ആരംഭിക്കുന്നു

എച്ച്എംസി പുതിയ മൂന്ന് മൊബൈല്‍ രക്തദാന യൂനിറ്റുകള്‍ ആരംഭിക്കുന്നു

ദോഹ: രാജ്യത്തെ രക്തത്തിന്റെ ലഭ്യത വര്‍ധിപ്പിക്കുന്നതിന് പുതിയ മൂന്ന് മൊബൈല്‍ യൂനിറ്റുകള്‍ കൂടി ഉടന്‍ തുടങ്ങുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ കീഴിലുള്ള ഖത്തര്‍ ബ്ലഡ് സര്‍വീസസ്. 2022 ഫിഫ വേള്‍ഡ് കപ്പ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര പരിപാടികള്‍ ലക്ഷ്യമിട്ടാണ് പുതിയ മൊബൈല്‍ യൂനിറ്റുകള്‍ ആരംഭിക്കുന്നത്.

രക്തം ശേഖരിക്കുന്നതിനും സ്‌റ്റോര്‍ ചെയ്യുന്നതിനും കൂടുതല്‍ സൗകര്യങ്ങളോട് കൂടിയതായിരിക്കും പുതിയ മൊബൈല്‍ രക്തദാന യൂനിറ്റുകളെന്ന് എച്ച്എംസി ബ്ലഡ് ഡോണര്‍ സെന്റര്‍ മെഡിക്കല്‍ മാനേജര്‍ സെദ്ദീഖ അല്‍ മഹ്‌മൂദി പറഞ്ഞു.

17 വയസ്സിന് മുകളില്‍ പ്രായമുള്ള ആരോഗ്യവാനായ ഏതൊരാള്‍ക്കും രക്തം ദാനം ചെയ്യാവുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

രാജ്യം രക്ത ശേഖരത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തമാണെങ്കിലും പുതിയ ആരോഗ്യ കേന്ദ്രങ്ങളും മറ്റും വികസിച്ചു വരികയും തുടര്‍ച്ചയായി അന്താരാഷ്ട്ര ഇവന്റുകള്‍ വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് കൂടുതല്‍ രക്തം ശേഖരിക്കുന്നത്.

Most Popular