Saturday, April 10, 2021
Home Gulf Qatar ഹെല്‍ത്ത് കാര്‍ഡുകള്‍ ഓണ്‍ലൈനില്‍ പുതുക്കണമെന്ന് എച്ച്എംസി; പുതുക്കേണ്ടത് ഇങ്ങനെ

ഹെല്‍ത്ത് കാര്‍ഡുകള്‍ ഓണ്‍ലൈനില്‍ പുതുക്കണമെന്ന് എച്ച്എംസി; പുതുക്കേണ്ടത് ഇങ്ങനെ

ദോഹ: ഹെല്‍ത്ത് കാര്‍ഡുകള്‍ പുതുക്കുന്നതിന് എച്ച്എംസിയില്‍ നേരിട്ട് പോവുന്നതിന് പകരം ഓണ്‍ലൈന്‍ സേവനം ഉപയോഗിക്കണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആവശ്യപ്പെട്ടു.

ഹെല്‍ത്ത് കാര്‍ഡുകള്‍ ഓണ്‍ലൈനില്‍ പുതുക്കുന്നത് ഇങ്ങിനെ
1. ഈ ലിങ്കില്‍ പോയി ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കുക
2. Card Information പേജില്‍ ഖത്തര്‍ ഐഡി നമ്പര്‍ നല്‍കി Renew (Update Expiry Date) സെലക്ട് ചെയ്യുക. നെക്സ്റ്റ് ക്ലിക്ക് ചെയ്യുക
3. Number of Required Years സെലക്ട് ചെയ്യുക. Application Form പേജില്‍ ടെലഫോണ്‍ നമ്പര്‍ നല്‍കുക
4. Receive the receipt voucher by email എന്ന സ്ഥലത്ത് യെസ് നല്‍കിയിട്ടുണ്ടെങ്കില്‍ ഇമെയില്‍ അഡ്രസ് നല്‍കുക
5. Receive SMS Notification എന്ന സ്ഥലത്ത് യെസ് നല്‍കിയിട്ടുണ്ടെങ്കില്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കുക
6. Payment Details പേജിലേക്ക് പോവുന്നതിന് നെക്‌സ്റ്റ് ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് Pay ക്ലിക്ക് ചെയ്യുക
6. കൃത്യമായ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കുക

അപേക്ഷകന് അനുസരിച്ചാണ് ഫീസ് നല്‍കേണ്ടത്
– ഖത്തരികള്‍: 50 റിയാല്‍
– ജിസിസി പൗരന്മാര്‍: 50 റിയാല്‍
– പ്രവാസികള്‍: 100 റിയാല്‍
– ഗാര്‍ഹിക തൊഴിലാളികള്‍: 50 റിയാല്‍

HMC urges everyone to use online service to renew health cards

Most Popular