Tuesday, June 15, 2021
Home Newsfeed ഹരിത പട്ടികയില്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നു വരുന്ന മുഴുവന്‍ ആളുകള്‍ക്കും ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധം

ഹരിത പട്ടികയില്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നു വരുന്ന മുഴുവന്‍ ആളുകള്‍ക്കും ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധം

ദോഹ: ഹരിത പട്ടികയില്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നു വരുന്ന മുഴുലന്‍ പേര്‍ക്കും ഇനി മുതല്‍ ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധം. ഞായറാഴ്ച്ച മുതല്‍ ഈ തീരുമാനം നടപ്പില്‍ വരുമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത്തരം രാജ്യങ്ങളില്‍ നിന്ന് വരുന്ന ചില വിഭാഗങ്ങള്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ വേണ്ടെന്ന നിബന്ധന എടുത്തുകളഞ്ഞു. രാജ്യത്തെ കൊറോണ വൈറസ് സ്ഥിതിഗതികളും മറ്റു ലോകരാജ്യങ്ങളിലെ അവസ്ഥയും കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രാലയം ട്വിറ്ററില്‍ വ്യക്തമാക്കി.

ഖത്തറിന്റെ പുതുക്കിയ ഹരിത പട്ടികയില്‍ 18 രാജ്യങ്ങളാണുള്ളത്. നേരത്തേ 17 രാജ്യങ്ങളായിരുന്നു. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് തുടങ്ങി ഖത്തറില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള രാജ്യക്കാര്‍ നിലവില്‍ ഈ പട്ടികയില്‍ ഇല്ല. എന്നാല്‍, ചൈന, ജപ്പാന്‍, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ 11 ഏഷ്യന്‍ രാജ്യക്കാര്‍ ഹരിത പട്ടികയില്‍ പെട്ടിരുന്നു.

 

Most Popular