Saturday, June 19, 2021
Home Gulf Qatar കോവിഡ് വ്യാപനം: ഖത്തറില്‍ 60 കഴിഞ്ഞവര്‍ അടിയന്തരമായി വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം

കോവിഡ് വ്യാപനം: ഖത്തറില്‍ 60 കഴിഞ്ഞവര്‍ അടിയന്തരമായി വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം

ദോഹ: ഖത്തറില്‍ 60 കഴിഞ്ഞ സ്വദേശികളും വിദേശികളുംം എത്രയും വേഗം വാക്സിനെടുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. പുതിയ കോവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത് പ്രായമായവര്‍ക്കാണ്. കോവിഡ് ഭീഷണി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കുവാന്‍ സമൂഹം തയ്യാറാവണം. പ്രായമായവരില്‍ പ്രതിരോധ ശേഷി കുറയാന്‍ സാധ്യതയുള്ളതിനാല്‍ എത്രയുംവേഗം വാക്സിനെടുക്കണമെന്ന് നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജി ലീഡ് ഡോ. ഹനാദി അല്‍ ഹമദ് ആവശ്യപ്പെട്ടു.

കോവിഡ് കേസുകള്‍ കൂടാന്‍ തുടങ്ങിയതോടെ മരിച്ചവരില്‍ 4 പേര്‍ 60 ന് മേല്‍ പ്രായമുള്ളവരാണെന്ന കാര്യം ഗൗരവമായി കണക്കിലെടുക്കണം. ഈ സാഹചര്യത്തില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ അടിയന്തര പ്രാധാന്യത്തോടെ വാക്‌സിന്‍ സ്വീകരിക്കാന്‍ മുന്നോട്ട് വരണമെന്ന് അവര്‍ പറഞ്ഞു.

Most Popular