News Flash
X
ഖത്തറില്‍ ഇന്ന് 203 പേര്‍ക്ക് കോവിഡ്

ഖത്തറില്‍ ഇന്ന് 203 പേര്‍ക്ക് കോവിഡ്

personSJ access_timeMonday January 11, 2021
HIGHLIGHTS
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 132 പേര്‍ രോഗമുക്തി നേടി. ഇതോടെ നിലവില്‍ 142,827 പേര്‍ രാജ്യത്ത് കോവിഡ്മുക്തരായി.

ദോഹ: രാജ്യത്ത് ഇന്ന് 203 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 38 യാത്രക്കാരോടൊപ്പം 165 പേര്‍ സമ്പര്‍ക്ക രോഗികളാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 146,068 ആയി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 132 പേര്‍ രോഗമുക്തി നേടി. ഇതോടെ നിലവില്‍ 142,827 പേര്‍ രാജ്യത്ത് കോവിഡ്മുക്തരായി.

ഇന്ന് 46 പേര്‍ ആശുപത്രിയില്‍ ചികിത്സ നേടിയിട്ടുണ്ട്. ഇതോടെ ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ ആകെ എണ്ണം 304 ആയി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 26 പേരെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അതോടൊപ്പം ഇന്ന് മാത്രമായി 12,434 പേര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമായി.

SHARE :
folder_openTags
content_copyCategory