Sunday, August 1, 2021
Home Gulf Qatar ഹമദ് തുറമുഖത്ത് 2000ലേറെ കിലോ തമ്പാക്ക് പിടികൂടി

ഹമദ് തുറമുഖത്ത് 2000ലേറെ കിലോ തമ്പാക്ക് പിടികൂടി

ദോഹ: ഖത്തറില്‍ നിരോധിക്കപ്പെട്ട ചവയ്ക്കുന്ന പുകയിലയായ തമ്പാക്കിന്റെ വന്‍ ശേഖരം ഹമദ് തുറമുഖത്ത് കസ്റ്റംസ് അധികൃതര്‍ പിടികൂടി. ഗോതമ്പ് ചാക്കുകളിലാക്കിയാണ് ഇവ ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ചത്. 1415 പാക്കറ്റുകളിലായി 2122 കിലോ തമ്പാക്കാണ് പിടികൂടിയത്.

രാജ്യത്തേക്ക് ഇത്തരം നിയമവിരുദ്ധ വസ്തുക്കള്‍ കടത്താനുള്ള ശ്രമത്തെ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് കര്‍ശനമായി നേരിടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Huge amount of ‘tambaku’ seized at Hamad Port

Most Popular