ഖത്തറിലെ കോവിഡ് രോഗികളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞു; 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചത് 2,632 പേര്‍

new corona cases in qatar

ദോഹ: ഖത്തറില്‍ കോവിഡ് മുക്തരാവുന്നവരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 894 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 2,632 പേരാണ് വൈറസില്‍ നിന്ന് മുക്തരായത്. ഇതോടെ രാജ്യത്ത് നിലവില്‍ രോഗബാധയുള്ളവരുടെ എണ്ണം 11,182 ആയി ചുരുങ്ങി. 86,597 പേരാണ് ഇതിനകം രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടെ 3 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ആകെ 118 പേരാണ് ഇതിനകം ഖത്തറില്‍ കോവിഡിന് ഇരയായി മരിച്ചത്.

Huge fall in active COVID-19 cases in Qatar