Tuesday, August 3, 2021
Home Newsfeed രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹ്യൂമിഡിറ്റി കൂടും: മുന്നറിയിപ്പുമായി ഖത്തർ കാലാവസ്ഥ നിരീക്ഷണകേന്ദ്രം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹ്യൂമിഡിറ്റി കൂടും: മുന്നറിയിപ്പുമായി ഖത്തർ കാലാവസ്ഥ നിരീക്ഷണകേന്ദ്രം

ദോഹ: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍​ ഹുമിഡിറ്റി കൂടുമെന്ന മുന്നറിയിപ്പുമായി ഖത്തര്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം.  ചിലയിടങ്ങളില്‍ അര്‍ധരാത്രിയിലും അതിരാവിലെയും മൂടിക്കെട്ടിയ അന്തരീക്ഷവുമുണ്ടായേക്കാം. ഈ അവസ്ഥ ജൂ​ൈല​ ഏഴു​വരെ തുടരുമെന്നാണ്​ മുന്നറിയിപ്പ്​. കാഴ്​ച മറയ്​ക്കുന്ന കാലാവസ്ഥയില്‍ ​ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ജാഗ്രത പാലിക്കണം. ദൂരക്കാഴ്​ച രണ്ട്​ കിലോമീറ്റിനും താഴെയായി കുറയുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നു. ഖത്തറില്‍ ​ഞായറാഴ്​ച മുന്‍ ദിവസങ്ങളെക്കാള്‍ ​ചൂടിനു​ നേരിയ ശമനമുണ്ടായി.

Most Popular