Tuesday, May 18, 2021
Home Newsfeed ഖത്തറിലേക്ക് ജോലിക്കു പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി യുവതി

ഖത്തറിലേക്ക് ജോലിക്കു പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി യുവതി

ഹൈദരാബാദ്: ഖത്തറിലേക്ക് അഞ്ചു വര്‍ഷം മുമ്പ് ജോലിക്കു വേണ്ടി പോയ തന്റ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ഹൈദരാബാദ് സ്വദേശിനി. ഭര്‍ത്താവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഹലീമ എന്ന യുവതി സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് പരാതി നല്‍കി.

2008ലാണ് ഹലീമയും കാണാതായ മുഹമ്മദ് നവീദ് അഹമ്മദും വിവാഹിതരാവുന്നത്. 2014ലാണ് നവീദ് ജോലി അന്വേഷിച്ച് ഖത്തറിലേക്ക് എത്തിയത്. 2016 വരെ ടെലിഫോണില്‍ ആശയ വിനിമയം നടന്നിരുന്നു. എന്നാല്‍, പിന്നീട് യാതൊരു ബന്ധവുമില്ലാതായി. നവീദ് ഖത്തറില്‍ ഡ്രൈവര്‍ ജോലിയാണ് ചെയ്തു കൊണ്ടിരുന്നത്. ഭര്‍ത്താവിനെ കണ്ടു പിടിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് ഹലീമയും അവരുടെ രണ്ടു കുഞ്ഞുങ്ങളും ആവശ്യപെട്ടു.
Husband works in Qatar goes missing, wife seeks help from govt to locate him

 

Most Popular