Sunday, June 20, 2021
Home Gulf Qatar മൂന്നരപതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി ഹൈദറലി മടങ്ങുന്നു

മൂന്നരപതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി ഹൈദറലി മടങ്ങുന്നു

ദോഹ: മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുകയാണ് ഖത്തര്‍ കെഎംസിസി പാലക്കാട് ജില്ലാ വൈസ് പ്രസിഡണ്ടും മത സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകനുമായ തൃത്താല കുമരനെല്ലൂര്‍ കാഞ്ഞിരത്താണി സ്വദേശി വികെ ഹൈദറലി. തൊള്ളായിരത്തി എമ്പത്തി അഞ്ചില്‍ ഖത്തറിലെത്തിയ അദ്ദേഹം ഇരുപത് വര്‍ഷത്തിലധികം ഖത്തര്‍ മുനിസിപ്പാലിറ്റി യിലും തുടര്‍ന്ന് ഖത്തര്‍ മവാശി യിലും അര്‍ദ്ധ ഗവണ്മെന്റ് സ്ഥാപനങ്ങളിലും സേവനം ചെയ്തിട്ടുണ്ട് നിലവില്‍ ഹസ്വാദ് ഖത്തര്‍ ഓഫിസ് സ്റ്റാഫായിരിക്കെയാണ് പ്രവാസം മതിയാക്കുന്നത് . വിവിധ സാംസ്‌കാരിക സംഘടനകളോടൊപ്പം പാലക്കാട് ജില്ലയിലെ വിവിധ മത കലാലയങ്ങളുടെ കമ്മിറ്റി കൂറ്റനാട് നോബിള്‍ ചാരിറ്റി പ്രസിഡണ്ട് മിസൈമീര്‍ മേഖല ഇസ്ലാഹി സെന്റര്‍ വൈസ്പ്രസിഡന്റ് കൂടിയാണ് . ദീര്‍ഘകാലമായി ഖത്തര്‍ കെഎംസിസി സംസ്ഥാന ജില്ലാ കൗണ്‍സിലര്‍കൂടിയായ അദ്ദേഹത്തിന് ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി പാലക്കാട് ജില്ലാ മണ്ഡലം കമ്മിറ്റികളുടെയും മറ്റു കൂട്ടായ്മയുടെയും യാത്രയപ്പുകള്‍ നല്‍കി വരികയാണ് പാലക്കാട് ജില്ലാ ജില്ലാ കെഎംസിസി നല്‍കുന്ന യാത്രയപ്പ് മാര്‍ച്ച് 27 ശനിയാഴ്ച നടക്കും രാത്രി എട്ട് മണിക്ക് സൂം ഓണ്‍ലൈന്‍ വഴി നല്‍കും .നിയമസഭ ഇലക്ഷന്‍ ഭാഗമായി ജില്ല കമ്മിറ്റി യുടെ പ്രചരണ ക്യാമ്പയിന്‍ ഉത്ഘാടനം ചടങ്ങില്‍ നിര്‍വഹിക്കപ്പെടും. സംസ്ഥാന ജില്ല നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.

 

Most Popular