Friday, August 6, 2021
Home Business ഐബിപിസി അഴിച്ചുപണിതു; ജെ കെ മേനോന്‍ അധ്യക്ഷന്‍

ഐബിപിസി അഴിച്ചുപണിതു; ജെ കെ മേനോന്‍ അധ്യക്ഷന്‍

ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐബിപിസി(ഇന്ത്യന്‍ പ്രൊഫഷനല്‍സ് & ബിസിനസ് കൗണ്‍സില്‍) ക്ക് പുതിയ ഭാരവാഹികളെ നിശ്ചയിച്ചു. അഡ്ഹോക് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പരിഗണിച്ച് രക്ഷാധികാരിയായ അംബാസഡറാണ് പുതിയ ഭാരവാഹികള്‍ക്ക് അംഗീകാരം നല്‍കിയതെന്ന് ഐബിപിസി കോഓഡിനേറ്റിങ് ഓഫിസര്‍ ആന്‍ജലിന പ്രേമലത അറിയിച്ചു.

ഭരണസമിതിയുടെ ഘടനയിലും പ്രവര്‍ത്തന രൂപത്തിലും കാതലായ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ കമ്മിറ്റിക്ക് രൂപം നല്‍കിയിരിക്കുന്നത്. ഇനി ഐബിപിസിയുടെ ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ രൂപീകരിക്കുക പുതുതായി രൂപം നല്‍കിയ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് ആയിരിക്കും.

പ്രസിഡന്റിന്റെ കീഴിലുള്ള നിര്‍വ്വാഹക സമിതിയാണ് പ്രവര്‍ത്തന പദ്ധതികള്‍ നടപ്പില്‍ വരുത്തുക. ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് പ്രമുഖ ബിസിനസുകാരടങ്ങുന്ന ഉപദേശക സമിതിയെയും നിശ്ചയിച്ചിട്ടുണ്ട്.

പ്രമുഖ സംരംഭകനും ഐബിഎന്‍ കോര്‍പറേഷന്‍ ചെയര്‍മാനുമായ ജെ കെ മേനോനാണ് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് അധ്യക്ഷന്‍. സുനില്‍ തല്‍വാര്‍, നിഷാദ് അസീം, എ പി മണികണ്ഠന്‍, രാകേഷ് സാങ്വി, സുജാത സിന്‍സുവാദിയ, ധനപാല്‍ ആന്റണി, താഹ മുഹമ്മദ് അബ്ദുല്‍ കരീം അംഗങ്ങളാണ്.

ജാഫര്‍ സാദിഖ് ആണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റ്. മനോജ് മെഗ്ചിയാനി, ഹിഷാം അബ്ദുല്‍ റഹീം, അബ്ദുല്‍ സത്താര്‍, ലതീഷ് പി എ, രൂപലക്ഷ്മി കൃഷ്ണറാം ഷെട്ടി, സന്തോഷ് ടി.വി എന്നിവരെ വൈസ് പ്രസിഡന്റുമാരായും തിരഞ്ഞെടുത്തു.

ഈ വര്‍ഷം ആദ്യത്തില്‍ എംബസിയുടെ കീഴിലുള്ള മറ്റ് സംഘടനകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഐബിപിസി തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു. പുതിയ ഭരണസമിതിക്കും പ്രവര്‍ത്തന പദ്ധതിക്കും രൂപം നല്‍കുന്നതിന് ഒരു അഡ്‌ഹോക് കമ്മിറ്റിയെ നിശ്ചയിക്കുകയും ചെയ്തു.

 

Most Popular