Tuesday, June 22, 2021
Home Newsfeed ഹമദില്‍ രക്തത്തിന് ക്ഷാമം; ഐസിബിഎഫ് രക്തദാന ക്യാമ്പ് നാളെ

ഹമദില്‍ രക്തത്തിന് ക്ഷാമം; ഐസിബിഎഫ് രക്തദാന ക്യാമ്പ് നാളെ

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ഒ പോസിറ്റീവ്, ഒ നെഗറ്റീവ് ഗ്രൂപ്പുകളില്‍പ്പെട്ട രക്തത്തിന് ക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ ഖത്തറിലെ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം(ഐസിബിഎഫ്) രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ബ്ലഡ് ഡോണേഴ്‌സ് കേരളയുമായി സഹകരിച്ച് നാളെ(ചൊവ്വ) രാത്രി 8 മുതല്‍ അര്‍ധരാത്രി 12വരെയാണ് ക്യാമ്പ് നടത്തുന്നത്.

ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ രക്തദാന കേന്ദ്രത്തില്‍ നടക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ സംബന്ധിക്കും. ഒ പോസിറ്റീവ്, ഒ നെഗറ്റീവ് ഗ്രൂപ്പുകാര്‍ മാത്രമാണ് വരേണ്ടത്. രജിസ്‌ട്രേഷന് 3378 4621, 7788 5174, 3334 4365 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Most Popular