Friday, July 23, 2021
Home Newsfeed ഐസിബിഎഫ് രക്തദാന ക്യാമ്പില്‍ വന്‍ ജനപങ്കാളിത്തം; ദാതാവായി ഇന്ത്യന്‍ അംബാസഡറും (വീഡിയോ)

ഐസിബിഎഫ് രക്തദാന ക്യാമ്പില്‍ വന്‍ ജനപങ്കാളിത്തം; ദാതാവായി ഇന്ത്യന്‍ അംബാസഡറും (വീഡിയോ)

ദോഹ: ഹമദ് ജനറല്‍ ആശുപത്രിയില്‍ ഒ പോസിറ്റീവ്, ഒ നെഗറ്റീവ് രക്തഗ്രൂപ്പുകള്‍ക്ക് ക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ വന്‍ ജനപങ്കാളിത്തം. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഉള്‍പ്പെടെയുള്ളവര്‍ രക്തം ദാനം ചെയ്യാനെത്തിയത് ആവേശം പകര്‍ന്നു.

ബ്ലഡ് ഡോണേഴ്‌സ് കേരളയുമായി സഹകരിച്ചാണ് ഐസിബിഎഫ് ക്യാമ്പ് സംഘടിപ്പിച്ചത്. ഐസിബിഎഫ് പ്രസിഡന്റ് സിയാദ് ഉസ്മാനും രക്തദാനത്തില്‍ പങ്കാളിയായി. ഐസിബിഎഫ് വൈസ് പ്രസിഡന്റ് വിനോദ് വി നായര്‍, ജനറല്‍ സെക്രട്ടറി സാബിത്ത് ഷഹീര്‍, രഞ്ജിനി മുര്‍ത്തി, ഇര്‍ഫാന്‍ അന്‍സാരി, ബിഡികെ പ്രതിനിധികളായ നിസാര്‍ കോച്ചേരി(പാട്രണ്‍), കൃഷ്ണ കുമാര്‍(ജനറല്‍ സെക്രട്ടറി) തുടങ്ങിയവര്‍ പങ്കെടുത്തു.

Most Popular