Thursday, September 23, 2021
Home Gulf Qatar ഖത്തറില്‍ നിന്ന് കണ്ണൂരിലേക്കുള്ള ചാര്‍ട്ടര്‍ വിമാനം നാളെ; ടിക്കറ്റ് നിരക്ക് 900 റിയാല്‍

ഖത്തറില്‍ നിന്ന് കണ്ണൂരിലേക്കുള്ള ചാര്‍ട്ടര്‍ വിമാനം നാളെ; ടിക്കറ്റ് നിരക്ക് 900 റിയാല്‍

ദോഹ: ഖത്തറില്‍ നിന്ന് ഐസിബിഎഫ് സഹകരണത്തോടെ കണ്ണൂരിലേക്ക് ചാര്‍ട്ടര്‍ ചെയ്ത് വിമാനം നാളെ പറക്കും. ഡോ. മോഹന്‍ തോമസ്, റഹീം പാര്‍ക്കോ മാള്‍ എന്നിവര്‍ മുന്‍കൈയെടുത്താണ് ഐസിബിഎഫ്, കുറ്റ്യാടി-കൂത്തുപറമ്പ് പ്രാദേശിക കൂട്ടായ്മ എന്നിവയുമായി സഹകരിച്ചാണ് വിമാനം ചാര്‍ട്ടര്‍ ചെയ്തത്. നാളെ രാവിലെ 10.30നാണ് വിമാനം പുറപ്പെടുന്നത്. 900 റിയാല്‍ ആണ് ടിക്കറ്റ് നിരക്ക്. യാത്രക്കാര്‍ രാവിലെ 7.30ന് വിമാനത്താവളത്തില്‍ എത്തണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കേരളത്തിലേക്കു പോകുന്ന യാത്രക്കാര്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്ന നിബന്ധന കാരണം നാളത്തെ യാത്ര മുടങ്ങുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍, ഖത്തറിലെ യാത്രക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് വേണ്ടെന്നും ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉണ്ടായാല്‍ മതിയെന്നും മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കിയതോടെയാണ് തടസ്സം നീങ്ങിയത്. ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി ഒരുക്കുന്ന ചാര്‍ട്ടര്‍ വിമാനങ്ങള്‍ ജൂണ്‍ 21 മുതല്‍ പറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമുള്ള വന്ദേഭാരത് വിമാനങ്ങളും നാളെ ദോഹയില്‍ നിന്ന് യാത്രയാവും. കൊച്ചിയിലേക്കുള്ള വിമാനം വൈകീട്ട് 6.35നും കോഴിക്കോട്ടേക്കുള്ള വിമാനം 8.35നും ആണ്.

Most Popular