ദോഹ: ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായവര്‍ക്ക് സഹായ ഹസ്തവുമായി ഐസിബിഎഫ്. മുറി ഒഴിഞ്ഞുകൊടുത്ത ശേഷം യാത്ര ചെയ്തതിനാല്‍ താമസ സ്ഥലമില്ലാതിരുന്ന പത്തുപേര്‍ക്ക് ഐസിബിഎഫ് സൗകര്യമേര്‍പ്പെടുത്തി. ഹോട്ടല്‍ ഗോകുലം പാര്‍ക്കിലാണ് 0 പേര്‍ക്ക് താമസവും ഭക്ഷണവുമുള്‍പ്പെടെ ഏര്‍പ്പെടുത്തിയതെന്ന് ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസിഡന്റ് പി എന്‍ ബാബുരാജ് പറഞ്ഞു. കെഎംസിസി പ്രവര്‍ത്തകരും ദുരിതത്തിലായ യാത്രക്കാര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു.
അതേ സമയം, ഖത്തര്‍ അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് ഇന്ത്യന്‍ അധികൃതര്‍ യാത്രക്കാരെ കൊണ്ടുപോവാനുള്ള അനുമതി നേടിയതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇത് രക്ഷാദൗത്യമാണെന്നുമുള്ള അറിയിപ്പാണ് ഖത്തറിലെ ഹമദ് അന്താരാഷ്ടാ വിമാനത്താവള അധികൃതര്‍ക്ക് നേരത്തെ ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം നല്‍കിയത്. അതുപ്രകാരം എയര്‍പോര്‍ട്ടിലെ ലാന്‍ഡിങ്, ഹാന്ഡ്ലിങ്, കൗണ്ടര്‍ ചാര്‍ജ്ജ് ഉള്‍പ്പെടെ നിരക്കുകള്‍ക്ക് കിഴിവ് നല്‍കിയിരുന്നു.
എന്നാല്‍, കൊച്ചിയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടുകഴിഞ്ഞ ശേഷമാണ് ടിക്കറ്റിന് പണം വാങ്ങുന്നുണ്ടെന്ന വിവരം അധികൃതര്‍ക്കു ബോധ്യപ്പെട്ടത്. ഇതോടെ ഇക്കാര്യത്തില്‍ ആനൂകൂല്യം നല്‍കാനാവില്ലെന്ന് ഖത്തര്‍ അറിയിക്കുകയായിരുന്നു. കൂടാതെ എയര്ഇന്ത്യയെപ്പോലെ തന്നെ ഖത്തര്‍ എയര്വെയിസിനും സമാന സര്‍വ്വീസ് നടത്താന്‍ അര്‍ഹതയുണ്ടെന്നും വ്യക്തമാക്കുകയായിരുന്നു. ഇതോടെയാണ് ലാന്റിങ് പെര്മിഷന് നിഷേധിച്ചതെന്നാണ് സൂചന.
ICBF HELPED STRANED TRAVELERS IN QATAR