Sunday, September 19, 2021
Home Newsfeed ഐസിബിഎഫ് സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് വെള്ളിയാഴ്ച്ച

ഐസിബിഎഫ് സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് വെള്ളിയാഴ്ച്ച

ദോഹ: ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്കു വേണ്ടി സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. സപ്തംബര്‍ 17ന് വെള്ളിയാഴ്ച്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ മിസഈദ് ഗ്ലോബല്‍ വില്ലേജ് 2ല്‍ അംവാജ് കാറ്ററിങ് സര്‍വീസിലാണ്(സോണ്‍ 92, സ്ട്രീറ്റ് 701) പരിപാടി.

മിസഈദില്‍ താമസിക്കുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്കു പാസ്‌പോര്‍ട്ട് പുതുക്കല്‍, അറ്റസ്‌റ്റേഷന്‍ സര്‍വീസിന് പുറമേ തൊഴിലാളി ബോധവല്‍ക്കരണം, തൊഴിലാളി പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം തുടങ്ങിയവയും ക്യാമ്പില്‍ നടക്കും. രാവിലെ 8 മണി മുതല്‍ ഓണ്‍ലൈന്‍ പാസ്‌പോര്‍ട്ട് അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമാവും.

അപേക്ഷയോടൊപ്പം ആവശ്യമായ രേഖകള്‍ കൈയില്‍ കരുതണം. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് മുന്‍കരുതലുകള്‍ പാലിക്കണമെന്ന് ഐസിബിഎഫ് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐസിബിഎഫ് ഹെല്‍പ്പ് ഡസ്‌ക് നമ്പറായ 333 44365, 7786 7794 എന്നിവയില്‍ ബന്ധപ്പെടാവുന്നതാണ്.

Most Popular