Friday, April 23, 2021
Home Gulf Qatar ഖത്തര്‍ ഐസിബിഎഫ് ഓഫിസില്‍ കോണ്‍സുലാര്‍ സേവനം ആരംഭിച്ചു

ഖത്തര്‍ ഐസിബിഎഫ് ഓഫിസില്‍ കോണ്‍സുലാര്‍ സേവനം ആരംഭിച്ചു

ദോഹ: തുമാമയിലുള്ള ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം(ഐസിബിഎഫ്) ഓഫിസില്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ ലഭിക്കും. പുതിയ പാസ്‌പോര്‍ട്ടുകള്‍, നവജാത ശിശുക്കളുടെ പാസ്‌പോര്‍ട്ട്, പാസ്‌പോര്‍ട്ട് പുതുക്കല്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് ഇവിടെ അപേക്ഷിക്കാം.

അപേക്ഷകര്‍ ഈ ലിങ്ക് വഴി അപ്പോയിന്‍മെന്റ് എടുക്കണം. കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ അപ്പോയിന്‍മെന്റ് ഇല്ലാതെ നേരിട്ട് ചെന്ന് അപേക്ഷിക്കാനാവില്ല. അപേക്ഷകര്‍ ഐസിബിഎഫ് ഓഫിസില്‍ പ്രവേശിക്കുമ്പോള്‍ ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണം. സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കണം.

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിലെ കോണ്‍സുലാര്‍ സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഐസിസിയിലുള്ള പെന്റിങ് അപേക്ഷകള്‍ ഐസിബിഎഫ് ഓഫിസില്‍ പൂര്‍ത്തിയാക്കും. ഐസിസിയില്‍ കോണ്‍സുലാര്‍ സേവനം പുനരാരംഭിച്ചാല്‍ എംബസിക്കു പുറമേ ഐസിസിയിലും ഐസിബിഎഫിലും സേവനം ലഭിക്കും. നുഐജയിലെ വില്ല നമ്പര്‍ 47ല്‍ ഉള്ള ഇന്റഗ്രേറ്റഡ് കമ്യൂണിറ്റി സെന്ററിലാണ് ഐസിബിഎഫ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്.

Most Popular