Sunday, September 26, 2021
Home Gulf Qatar ഐസിഎഫ് ഖത്തര്‍ ചാര്‍ട്ടേര്‍ഡ് വിമാനം ഇന്ന് പുറപ്പെട്ടു

ഐസിഎഫ് ഖത്തര്‍ ചാര്‍ട്ടേര്‍ഡ് വിമാനം ഇന്ന് പുറപ്പെട്ടു

ദോഹ: നാട്ടിലെത്താന്‍ കഷ്ട്ടപ്പെടുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി ഖത്തര്‍ ഐസിഎഫ് ചാര്‍ട്ടര്‍ ചെയ്ത രണ്ടു വിമാനങ്ങള്‍ 352 യാത്രക്കാരുമായി ഇന്ന് കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങും. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന നിശ്ചിത എണ്ണം യാത്രക്കാര്‍ക്ക് സൗജന്യ ടിക്കറ്റും, ഏതാനും പേര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവും നല്‍കിയാണ് ഐസിഎഫ് വിമാനം നാട്ടിലെത്തുന്നത്.

ഓണ്‍ലൈന്‍ രെജിസ്‌ട്രേഷനിലൂടെ ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് ഏറ്റവും അര്‍ഹരായ യാത്രക്കാരെയാണ് തിരഞ്ഞെടുത്തത്. രോഗികള്‍, പ്രായം ഉള്ള ആളുകള്‍, ഗര്‍ഭിണികള്‍, ഓണ്‍ അറൈവല്‍, ബിസിനസ് വിസയില്‍ വന്നു വിസാ കാലാവധി തീര്‍ന്നവര്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങിയവരാണ് യാത്രക്കാര്‍.

യാത്രക്കാര്‍ക്ക് ആവശ്യമായ കോവിഡ് സേഫ്റ്റി ഉപകരണങ്ങള്‍ റിഫ്രഷ്‌മെന്റ് എന്നിവ ഐസിഎഫ് വിതരണം ചെയ്തു. യാത്രയിലും നാട്ടിലും പാലിക്കേണ്ട കോവിഡ് മുന്‍കരുതലുകള്‍ പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ യാത്രക്കാരെ അറിയിച്ചു. പ്രമൂഖ ട്രാവല്‍ ഓപറേറ്ററായ അക്ബര്‍ ട്രാവല്‍സുമായി സഹകരിച്ചാണ് ഐസിഎഫ് ഖത്തര്‍ വിമാനം ചാര്‍ട്ട് ചെയ്യുന്നത്.

Most Popular